---
title: "സിപിഐ പാറപ്രം ലോക്കൽ കമ്മിറ്റി ഓഫീസായ  പി.നാണു  സ്മാരക മന്ദിരം  ഉദ്ഘാടനവും, വിവേകാനന്ദ വായനശാല & ഗ്രന്ഥാലയം പുന:സ്ഥാപന ഉദ്ഘാടനവും ഞായറാഴ്ച"
english_title: "Inauguration of CPI Parapram Local Committee Office P. Nanu Memorial Mandir and restoration inauguration of Vivekananda Reading Room & Library on Sunday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/204210/inauguration-of-cpi-parapram-local-committee-office-p-nanu-memorial-mandir-and-restoration-inauguration-of-vivekananda-reading-room-library-on-sunday"
published_at: "2024-05-09T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663cad0b2fca5_Untitled-7_copy.jpg"
keywords: []
---

# സിപിഐ പാറപ്രം ലോക്കൽ കമ്മിറ്റി ഓഫീസായ  പി.നാണു  സ്മാരക മന്ദിരം  ഉദ്ഘാടനവും, വിവേകാനന്ദ വായനശാല & ഗ്രന്ഥാലയം പുന:സ്ഥാപന ഉദ്ഘാടനവും ഞായറാഴ്ച

> **Lead Summary:** **** സിപിഐയുടെയും, കിസാൻ സഭയുടെയും പ്രമുഖ നേതാവും പിണറായി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.നാണു സ്മ‌ാരകം ഞായറാഴ്ച്ച വൈകീട്ട് 5 മണിക്ക് പാറപ്രത്ത് വച്ച് നടക്കുന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും.

## Article Content

**** സിപിഐയുടെയും, കിസാൻ സഭയുടെയും പ്രമുഖ നേതാവും പിണറായി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.നാണു സ്മ‌ാരകം ഞായറാഴ്ച്ച വൈകീട്ട് 5 മണിക്ക് പാറപ്രത്ത് വച്ച് നടക്കുന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും.

ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. വിവേകാനന്ദ വായനശാല പുന: സ്ഥാപന ഉദ്ഘാടനം സിപിഐ ദേശീയ എക്‌സി.അംഗം പി സന്തോഷ് കുമാർ എംപി നിർവ്വഹിക്കും.

പി.കൃഷ്‌ണപിള്ളയുടെ ഫോട്ടോ അനാച്ഛാദനം സിപിഐ സംസ്ഥാന എക്സ‌ി. അംഗം സി.പി.മുരളിയും എൻ.ഇ ബാലറാം ഫോട്ടോ അനാച്ഛാദനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി.എൻ. ച ന്ദ്രനും, പി.നാണു ഫോട്ടോ അനാച്ഛാദനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി.പി.ഷൈജനും നിർവ്വഹിക്കും.

ലൈബ്രറിയിലേക്കുള്ള പുസ്‌തകങ്ങൾ സിപിഐ ജില്ലാ അസി.സെക്രട്ടറി എ പ്രദീപൻ ഏറ്റുവാങ്ങും. ജില്ലാ അസി: സെക്രട്ടറി കെ.ടി.ജോസ്, മണ്‌ഡലം സെക്രട്ടറി എം.എസ്.നിഷാദ്, എം.ബാലൻ, സി.എൻ ഗംഗാധരൻ എന്നിവർ സംസാരിക്കും. മുതിർന്ന പാർട്ടി പ്രവർത്തകൻ പലേരി മോഹനൻ പതാക ഉയർത്തും. ചടങ്ങിന്റെ ഭാഗ മായി പാറപ്രം ലോക്കലിലെ മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിക്കും.

സിപിഐ പാറപ്രം ലോക്കൽ സെക്രട്ടറി എം. മഹേഷ് കുമാർ സ്വാഗതവും, വായനശാല പ്രസി: പി.പ്രമീള നന്ദിയും പറയും. തുടർന്ന് റംഷി പട്ടുവം നയിക്കുന്ന പാട്ടുറവ കലാസന്ധ്യ നടക്കും. വാർത്താ സമ്മേളനത്തിൽ അഡ്വ.എം.എസ്. നിഷാദ്, എം. മഹേഷ് കുമാർ, പി.പ്രമീള, പലേരി മോഹനൻ, പൊന്ന്യം കൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/204210/inauguration-of-cpi-parapram-local-committee-office-p-nanu-memorial-mandir-and-restoration-inauguration-of-vivekananda-reading-room-library-on-sunday)