---
title: "തലശേരിയിൽ 15 കാരനെ തട്ടി കൊണ്ട് പോയ സംഭവം ;  ഒരു ബംഗാളി യുവാവ് ഉൾപ്പെടെ ആറ് പേർ  കസ്റ്റഡിയിൽ"
english_title: "A 15-year-old boy was abducted in Thalassery;Six people, including a Bengali youth, are in custody"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/204669/a-15-year-old-boy-was-abducted-in-thalasserysix-people-including-a-bengali-youth-are-in-custody"
published_at: "2024-05-11T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f589f1c8bc_download_(1).jpg"
keywords: []
---

# തലശേരിയിൽ 15 കാരനെ തട്ടി കൊണ്ട് പോയ സംഭവം ;  ഒരു ബംഗാളി യുവാവ് ഉൾപ്പെടെ ആറ് പേർ  കസ്റ്റഡിയിൽ

> **Lead Summary:** ***തലശേരി: *** കഴിഞ്ഞ ദിവസം വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കതിരൂർ കോട്ടയം പൊയിലിൽ താമസിക്കുന്ന ബംഗാളി സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി. ചാലിൽ താമസിച്ചു വരുന്ന ബംഗാളി സ്വദേശിയായ ലത്തീഫ് എന്നാ ളാണ് ഇതിന് പിന്നിലുള്ള തെന്നുമാണ് സൂചന.

## Article Content

***തലശേരി: *** കഴിഞ്ഞ ദിവസം വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കതിരൂർ കോട്ടയം പൊയിലിൽ താമസിക്കുന്ന ബംഗാളി സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി. ചാലിൽ താമസിച്ചു വരുന്ന ബംഗാളി സ്വദേശിയായ ലത്തീഫ് എന്നാ ളാണ് ഇതിന് പിന്നിലുള്ള തെന്നുമാണ് സൂചന.

സംഭവവുമായി ബന്ധപ്പെട്ട് ചില ദുരൂഹതകൾ നിലനിൽക്കുന്നതായും സൂചനകളുണ്ട്. കേസിന്റെ തുടർന്നുള്ള അന്വേഷണം തലശ്ശേരി പോലീസ് കതിരൂർ പോലീസിന് കൈമാറും. കുട്ടിയെ തട്ടി കൊണ്ട് പോയത് കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ്. പരാതിക്കാരിയായ ബംഗാളി യുവതി ലഹരി പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നതായിട്ടുള്ള സംഭവമാണ് തട്ടി കൊണ്ട് പോവലുമായി ബന്ധപ്പെട്ട പരാതിയെന്നും സംശയിക്കുന്നുണ്ട്.

ചാലിൽ നിന്നും എത്തിയ രണ്ട് യുവാക്കൾ യുവതിയുമായി സംസാരിച്ച് കൊണ്ടിരിക്കെയാണ് വഴക്കിട്ട് 15 കാരനെ ഇവർ ബൈക്കിൽ കയറ്റി കൊണ്ടുപോയതത്രെ. തുടർന്ന് ലഭിച്ച പരാതിയിൽ കുട്ടിയെ രാത്രി തലശ്ശേരിയിൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ബംഗാളിയായ ചാലിൽ താമസക്കാരനുമായ ലത്തീഫ് (40) ഉൾപ്പെടെ ആറ് പേർ കസ്റ്റഡിയിൽ ആകുന്നത്.

മുഖ്യ പ്രതി ലത്തീഫാണത്രെ. മറ്റ് അഞ്ച് യുവാക്കൾ ചാലിൽ സ്വദേശികളുമാണ്. സംഭവത്തിൽ ഏറെ ദുരൂഹതകൾ നിലനിൽക്കുന്നതിനാൽ അന്വേഷണം പൂർത്തിയായാലെ വിശദാംശങ്ങൾ ലഭ്യമാവുകയുള്ളൂ എന്നാണ് പോലീസ് നൽകുന്ന സൂചനകൾ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/204669/a-15-year-old-boy-was-abducted-in-thalasserysix-people-including-a-bengali-youth-are-in-custody)