---
title: "ഗൃഹ നിധി പദ്ധതിയുമായി തലശേരി ടൗൺ സർവീസ് സഹകരണ ബാങ്ക്"
english_title: "Thalassery Town Service Cooperative Bank with Griha Nidhi Scheme"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/204706/thalassery-town-service-cooperative-bank-with-griha-nidhi-scheme"
published_at: "2024-05-11T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f94dfdf979_Untitled-3_copy.jpg"
keywords: []
---

# ഗൃഹ നിധി പദ്ധതിയുമായി തലശേരി ടൗൺ സർവീസ് സഹകരണ ബാങ്ക്

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്കിന്റെ ഗൃഹനിധി ലഘുസമ്പാദ്യ പദ്ധതി ഉദ്ഘാടനം ചിത്രകാരനും, ചരിത്രകാരനുമായ കെ കെ മാരാർ നിർവഹിച്ചു. ബേങ്ക് പ്രസിഡൻ്റ് കാരായി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ബേങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഗ്യഹനിധി ആദ്യ ഭണ്ഡാരം ഡോ. ശ്വേത പ്രകാശ് സ്വീകരിച്ചു.

## Article Content

**തലശ്ശേരി: ** തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്കിന്റെ ഗൃഹനിധി ലഘുസമ്പാദ്യ പദ്ധതി ഉദ്ഘാടനം ചിത്രകാരനും, ചരിത്രകാരനുമായ കെ കെ മാരാർ നിർവഹിച്ചു. ബേങ്ക് പ്രസിഡൻ്റ് കാരായി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ബേങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഗ്യഹനിധി ആദ്യ ഭണ്ഡാരം ഡോ. ശ്വേത പ്രകാശ് സ്വീകരിച്ചു.

തലശ്ശേ രി സഹകരണ സംഘം അസിസ്റ്റൻ്റ് റെജിസ്റ്റാർ എ.കെ ഉഷ കെ.കെ. മാരാർക്ക് ഉപഹാരം സമർപിച്ചു. ചടങ്ങിൽ സെക്രട്ടറി എം.ഒ. റോസ്‌ലി, വൈസ്.പ്രസിഡൻറ് എൻ ബിജു ഡയറക്ടർമാരായ എസ് ടി ജയ്‌സൺ കെ. വിനോദ് കുമാർ അസിസ്റ്റൻ്റ് സെക്രട്ടറി സി കെ. സ്‌മിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/204706/thalassery-town-service-cooperative-bank-with-griha-nidhi-scheme)