---
title: "തലശ്ശേരിയിൽ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോകൽ ; അറസ്റ്റിലായ ആറു യുവാക്കളും  റിമാണ്ടിൽ"
english_title: "Kidnapping of a 15-year-old boy in Thalassery;All the six arrested youths are in remand"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/204762/kidnapping-of-a-15-year-old-boy-in-thalasseryall-the-six-arrested-youths-are-in-remand"
published_at: "2024-05-12T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664052ca3f498_Untitled-2_copy.jpg"
keywords: []
---

# തലശ്ശേരിയിൽ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോകൽ ; അറസ്റ്റിലായ ആറു യുവാക്കളും  റിമാണ്ടിൽ

> **Lead Summary:** **തലശ്ശേരി: **പണം ഇടപാടുമാ ബന്ധപ്പെട്ട് 15-കാരനെ തട്ടി ക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് കതി രൂർ പോലീസ് അറസ്റ്റ് ചെയ്ത ആറു പേരും റിമാണ്ടിൽ. വെള്ളിയാഴ്ച രാത്രി ഏഴിന് ബംഗാളിയായ സായനും അമ്മ സാഗുലിയും കോട്ടയംപൊയിലിലെ കടയിൽനിന്ന് സാധനം വാങ്ങാൻ നടന്നുപോകുന്നതിനിടെയാണ് മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗസംഘം സായനെ അടി ക്കുകയും, തലശ്ശേരി ഭാഗത്തേക്ക് തട്ടിക്കൊണ്ടുപോകുകയും ചെയ്തത്.

## Article Content

**തലശ്ശേരി: **പണം ഇടപാടുമാ ബന്ധപ്പെട്ട് 15-കാരനെ തട്ടി ക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് കതി രൂർ പോലീസ് അറസ്റ്റ് ചെയ്ത ആറു പേരും റിമാണ്ടിൽ. വെള്ളിയാഴ്ച രാത്രി ഏഴിന് ബംഗാളിയായ സായനും അമ്മ സാഗുലിയും കോട്ടയംപൊയിലിലെ കടയിൽനിന്ന് സാധനം വാങ്ങാൻ നടന്നുപോകുന്നതിനിടെയാണ് മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗസംഘം സായനെ അടി ക്കുകയും, തലശ്ശേരി ഭാഗത്തേക്ക് തട്ടിക്കൊണ്ടുപോകുകയും ചെയ്തത്.

സാഗുലിയാണ് കതിരൂർ പോലീസിൽ പരാതി നല്കിയത്. കൊൽക്കത്ത സ്വദേശി അബ്ദുൾ ലത്തീബ് മോന്റൽ (22), തലശ്ശേരി ചാലിൽ മൊട്ടുമ്മത്ത് വീട്ടിൽ ടി.എം. അജ്‌മൽ (20), ടി.സി. റോഡ് വി.പി. ഹൗസിൽ വി.പി. മുഹമ്മദ് ഷമീൽ (21), ചിറക്കര എസ്.എസ്. റോഡിൽ സുബൈദ മൻസിലിൽ ടി.കെ. മുഹമ്മദ് സിനാൻ (18), മട്ടാമ്പ്രം പള്ളി ഉമ്മൽവീട്ടിൽ റഫീസ് (22), ചാലിൽ ആസാദ് റോഡിൽ കൊളത്തായിവീട്ടിൽ മുഹമ്മദ് അഫ്രീദ് (19) എന്നിവരെയാണ് കതിരൂർ പ്രിൻസിപ്പൽ എസ്.ഐ. വി.എം. ഡോളിയും സംഘവും അറസ്റ്റു ചെയ്തത്.

ആറുപേരേയും പയ്യന്നൂർ കോടതിയിൽ ഹാജരാക്കി. കൊൽക്കത്ത സ്വദേശി അബ്ദുൾ ലത്തീബ് മോന്റിലുമായി സാഗുലിയുടെ രണ്ടാം ഭർത്താ വുമായുള്ള സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്ന് കതിരൂർ പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/204762/kidnapping-of-a-15-year-old-boy-in-thalasseryall-the-six-arrested-youths-are-in-remand)