---
title: "നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു"
english_title: "Folk singer Ratheesh Thiruvarangan died in a car accident"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/205144/folk-singer-ratheesh-thiruvarangan-died-in-a-car-accident"
published_at: "2024-05-14T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6642eb7f7dbb9_download_(10).jpg"
keywords: []
---

# നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** ****കുളപുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാവന്നൂർ സ്വദേശിയായ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ പി ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.

## Article Content

****കുളപുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാവന്നൂർ സ്വദേശിയായ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ പി ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.

മരിച്ച രതീഷ് നാടൻപാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമാണ്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/205144/folk-singer-ratheesh-thiruvarangan-died-in-a-car-accident)