---
title: "കണ്ണൂരിലെ  അക്രമം; മൂന്നുപേർ അറസ്റ്റിൽ"
english_title: "Violence in Kannur;Three people were arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/205277/violence-in-kannurthree-people-were-arrested"
published_at: "2024-05-14T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664395c10207e_Untitled-3_copy.jpg"
keywords: []
---

# കണ്ണൂരിലെ  അക്രമം; മൂന്നുപേർ അറസ്റ്റിൽ

> **Lead Summary:** ****ഒരാഴ്‌ച മുമ്പ് കണ്ണൂരിലെ കക്കാട്, അത്താഴക്കുന്ന് ഭാഗങ്ങളിൽ വാഹനങ്ങളും മറ്റും അക്രമിച്ച കേസിൽ മൂന്നുപേരെ ടൗൺ സി.ഐ. കെ.വി സുഭാഷ്‌ബാബുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അത്താഴക്കുന്ന് ശാദുലിപ്പള്ളി സ്വദേശികളായ എ.പി ആസാദ്, മുഹമ്മദ് റബീഹ്, മുഹമ്മദ് നജിൽഷാദ് എന്നിവരാണ് പിടിയിലായത്.

## Article Content

****ഒരാഴ്‌ച മുമ്പ് കണ്ണൂരിലെ കക്കാട്, അത്താഴക്കുന്ന് ഭാഗങ്ങളിൽ വാഹനങ്ങളും മറ്റും അക്രമിച്ച കേസിൽ മൂന്നുപേരെ ടൗൺ സി.ഐ. കെ.വി സുഭാഷ്‌ബാബുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അത്താഴക്കുന്ന് ശാദുലിപ്പള്ളി സ്വദേശികളായ എ.പി ആസാദ്, മുഹമ്മദ് റബീഹ്, മുഹമ്മദ് നജിൽഷാദ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞദിവസം രാത്രിയായിരുന്നു അക്രമം. അക്രമത്തിൽ പ്രദേശത്തെ ബേക്കറി വ്യാപാരി ഉൾപ്പെടെയുള്ളവർക്ക് പരിക്കേ റ്റിരുന്നു. കക്കാടെ ബേക്കറി ഉടമ മഹറൂഫിനെ അടിച്ച് പരി ക്കേൽപ്പിച്ചതിന് ആസാദ് തുടങ്ങിയ പത്തുപേർക്കും, അർഷാദിനെ മർദിച്ചതിനും വാഹനം തകർത്തതിനും ആസാദ്, അജ്‌മൽ, അർഷാദ്, നിജിൽ തുടങ്ങിയ ആറുപേർക്കുമെതിരെയാണ് കേസെടുത്തിരുന്നത്. വീട് ആക്രമിച്ച് വാഹനം കേടുവരുത്തിയതിന് മുഹമ്മദ് സാജിദിന്റെ പരാതിയിൽ സാബിർ, ആസാദ്, അജ്‌മൽ, അഫ്രീ ദ്, നിജിൽ തുടങ്ങിയവർക്കെതിരെയും കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/205277/violence-in-kannurthree-people-were-arrested)