---
title: "12കാരിയെ പീഡിപ്പിച്ച ബന്ധുവിനെതിരെ പോക്സോ ചുമത്തി പിണറായി പൊലീസ്"
english_title: "Pinarayi police has filed POCSO charges against the relative who molested the 12-year-old"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/205335/pinarayi-police-has-filed-pocso-charges-against-the-relative-who-molested-the-12-year-old"
published_at: "2024-05-15T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66444af8cfdad_download_(4).jpg"
keywords: []
---

# 12കാരിയെ പീഡിപ്പിച്ച ബന്ധുവിനെതിരെ പോക്സോ ചുമത്തി പിണറായി പൊലീസ്

> **Lead Summary:** ****12 വയസുകാരിയെ വീട്ടിനകത്തുവച്ച് ലൈംഗികമായി പീഡനത്തിനിരയാക്കിയ ബന്ധുവിനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

## Article Content

****12 വയസുകാരിയെ വീട്ടിനകത്തുവച്ച് ലൈംഗികമായി പീഡനത്തിനിരയാക്കിയ ബന്ധുവിനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

പിണറായി പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ 40 കാരനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ പത്തിന് ഉച്ചക്കായിരുന്നു സംഭവം.

കുട്ടിയുടെ വീട്ടിൽ കിടപ്പുമുറിയിൽ കൊണ്ടുപോയി വിവസ്ത്രയാക്കി പീഡിപ്പിച്ചുവെന്നകാര്യം കുട്ടി തന്നെ വെളിപ്പെടുത്തുകയായിരുന്നു. ചൈൽഡ്‌ലൈൻ അധികൃതർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/205335/pinarayi-police-has-filed-pocso-charges-against-the-relative-who-molested-the-12-year-old)