---
title: "സംസ്ഥാനത്ത് ഇന്ന് മുതൽ പൂർണ തോതിൽ ഡ്രൈവിംഗ് ടെസ്റ്റ്"
english_title: "Full driving test in the state from today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/205526/full-driving-test-in-the-state-from-today"
published_at: "2024-05-16T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664594fd72816_download.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് മുതൽ പൂർണ തോതിൽ ഡ്രൈവിംഗ് ടെസ്റ്റ്

> **Lead Summary:** തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂർണ്ണതോതിൽ പുനസ്ഥാപിക്കും. സംയുക്ത സമരസമിതി നടത്തിവന്നിരുന്ന സമരം അവസാനിച്ചതോടെയാണ് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റുകൾ നടക്കുക.

## Article Content

തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂർണ്ണതോതിൽ പുനസ്ഥാപിക്കും. സംയുക്ത സമരസമിതി നടത്തിവന്നിരുന്ന സമരം അവസാനിച്ചതോടെയാണ് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റുകൾ നടക്കുക.

സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾക്ക് ഗതാഗത മന്ത്രി അനുഭാവ പൂർണ്ണമായ നിലപാടെടുത്തതോടെയാണ് സമരം നിർത്തിയത്. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുള്ള സ്ഥലത്ത് 40 ടെസ്റ്റും ഒന്നിൽ അധികം എംവിഐ ഉള്ള സ്ഥലങ്ങളിൽ 80 ടെസ്റ്റും നടക്കും.

സമരം ചെയ്ത ദിവസങ്ങളിൽ മുടങ്ങിയ ടെസ്റ്റുകൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ എടുക്കാനും ആർടിഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടേമുക്കാൽ ലക്ഷത്തോളം അപേക്ഷകളാണ് മുടങ്ങിക്കിടക്കുന്നത്. അതേസമയം, ഡ്രൈവിംഗ് പരിഷ്കരണ സർക്കുലർ പിൻവലിക്കില്ല. എന്നാൽ, സർക്കുലറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/205526/full-driving-test-in-the-state-from-today)