---
title: "മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  നേടിയ വിദ്യാർത്ഥികളെ തലശേരി നഗരസഭ അനുമോദിക്കും"
english_title: "Thalassery Municipality will felicitate students who have secured A+ in all subjects"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/205629/thalassery-municipality-will-felicitate-students-who-have-secured-a-in-all-subjects"
published_at: "2024-05-16T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645e3e01606f_Untitled-2_copy.jpg"
keywords: []
---

# മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  നേടിയ വിദ്യാർത്ഥികളെ തലശേരി നഗരസഭ അനുമോദിക്കും

> **Lead Summary:** ***തലശ്ശേരി *** 2023-24 അദ്ധ്യായന വർഷം എസ്.എസ്.എൽ.സി - പ്ലസ്ടു പരീക്ഷകളിൽ എല്ലാം വിഷയങ്ങളിലും എ പ്ലസ് നേടിയ തലശ്ശേരി നഗരസഭ പരിധിയിൽ സ്‌ഥിര താമസമുള്ള വിദ്യാർത്ഥികളെ നഗരസഭ അനുമോദിക്കുന്നു.

## Article Content

***തലശ്ശേരി *** 2023-24 അദ്ധ്യായന വർഷം എസ്.എസ്.എൽ.സി - പ്ലസ്ടു പരീക്ഷകളിൽ എല്ലാം വിഷയങ്ങളിലും എ പ്ലസ് നേടിയ തലശ്ശേരി നഗരസഭ പരിധിയിൽ സ്‌ഥിര താമസമുള്ള വിദ്യാർത്ഥികളെ നഗരസഭ അനുമോദിക്കുന്നു.

അർഹരായ വിദ്യാർത്ഥികൾ അവരുടെ മാർക്ക്‌ ലിസ്റ്റിന്റെ കോപ്പി, അഡ്രസ്, ഫോൺ നമ്പർ പഠിച്ച സ്കൂൾ എന്നിവ സഹിതം 25.05.2024 വൈകുന്നേരം 5 മണിക്ക് മുൻപായി നഗരസഭ ഓഫീസിൽ എത്തിക്കേണ്ടതാണെന്ന് തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/205629/thalassery-municipality-will-felicitate-students-who-have-secured-a-in-all-subjects)