---
title: "മരുന്നുവാങ്ങാനായി തലശേരിയിലേക്ക്  ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം ; ഓട്ടോ ഡ്രൈവറടക്കം 2 പേർ റിമാൻ്റിൽ"
english_title: "An attempt was made to molest a young woman who was going to Thalassery in an auto-rickshaw to buy medicine;2 people including the auto driver are in remand"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/205769/an-attempt-was-made-to-molest-a-young-woman-who-was-going-to-thalassery-in-an-auto-rickshaw-to-buy-medicine2-people-including-the-auto-driver-are-in-remand"
published_at: "2024-05-17T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6646fe5e41b8b_download_(1).jpg"
keywords: []
---

# മരുന്നുവാങ്ങാനായി തലശേരിയിലേക്ക്  ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം ; ഓട്ടോ ഡ്രൈവറടക്കം 2 പേർ റിമാൻ്റിൽ

> **Lead Summary:** ***തലശേരി: ***മരുന്നുവാങ്ങാനായി തലശേരിയിലേക്ക് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം.*** ***മാനഭംഗ ശ്രമം ചെറുത്ത യുവതിയെ ഓട്ടോറിക്ഷയിൽ നിന്ന് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ചെയ്തു.

## Article Content

***തലശേരി: ***മരുന്നുവാങ്ങാനായി തലശേരിയിലേക്ക് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം.*** ***മാനഭംഗ ശ്രമം ചെറുത്ത യുവതിയെ ഓട്ടോറിക്ഷയിൽ നിന്ന് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ചെയ്തു.

മാടപ്പീടികക്കും, നങ്ങാറത്ത് പീടികക്കും ഇടയിൽ ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഓട്ടോ ഡ്രൈവർ വയലളം നങ്ങാറത്ത് പീടികയിലെ പ്രദീപൻ (60), യാത്രക്കാരനായിരുന്ന ചെമ്പിലോട് സ്വദേശി വിനോദൻ (56) എന്നിവരെയാണ് ന്യൂമാഹി എസ്.ഐ: അനീഷ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കോടിയേരി പാറാൽ സ്വദേശിനിയായ 47 കാരിയാണ് മാനഭംഗത്തിനിരയായത്. മെഡിക്കൽ ഷോപ്പിലേക്ക് മരുന്നുവാങ്ങാൻ പുറപ്പെട്ടതായിരുന്നു.

ഓട്ടോക്ക് കൈകാണിച്ച് കയറുകയായിരുന്നു. ഓട്ടോയിൽ ഡ്രൈവർ ക്കൊപ്പമുണ്ടായിരുന്നയാളാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്. യുവതി ചെറുത്തതോടെ വഴിയിൽ തള്ളിയിട്ട് ഓട്ടോറിക്ഷയുമായി പ്രതികൾ കടന്നുകളയുകയായിരുന്നു. മുഖത്തും ചെവിക്കും മുറിവേറ്റനിലയിൽ യുവതി നേരിട്ട് ന്യൂ മാഹി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ന്യൂ മാഹി പോലീസ് രാത്രി തന്നെ അന്വേഷണം ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/205769/an-attempt-was-made-to-molest-a-young-woman-who-was-going-to-thalassery-in-an-auto-rickshaw-to-buy-medicine2-people-including-the-auto-driver-are-in-remand)