---
title: "തലശേരിയിൽ വൻ കഞ്ചാവ് വേട്ട ;  രണ്ടര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ"
english_title: "Big ganja poaching in Thalassery;A non-state worker was arrested with two and a half kilos of ganja"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/206934/big-ganja-poaching-in-thalasserya-non-state-worker-was-arrested-with-two-and-a-half-kilos-of-ganja"
published_at: "2024-05-22T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664e0b6bf2b47_Untitled-9_copy.jpg"
keywords: []
---

# തലശേരിയിൽ വൻ കഞ്ചാവ് വേട്ട ;  രണ്ടര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

> **Lead Summary:** **തലശേരി: **പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നും വിൽപനയ്ക്കായി കൊണ്ടുവന്ന രണ്ടര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി അൽത്താബ് ഹുസൈൻ മൊല്ല ആണ് പിടിയിലായത്.

## Article Content

**തലശേരി: **പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നും വിൽപനയ്ക്കായി കൊണ്ടുവന്ന രണ്ടര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി അൽത്താബ് ഹുസൈൻ മൊല്ല ആണ് പിടിയിലായത്.

ഇന്നലെ രാത്രി തലശേരി പോലീസ് പുതിയസ്റ്റാൻഡ് പരിസരത്ത് പട്രോളിംഗ് ഡ്യൂട്ടി ചെയ്ത് വരവെയാണ് പ്രതി പിടിയിലായത്. പോലീസ് വരുന്നത് കണ്ട പ്രതി കണ്ണൂർ ഭാഗത്തേക്കുള്ള ബസ്സ്റ്റോപ്പിന് സമീപത്തേക്ക് ധൃതിയിൽ പോകുന്നത് കണ്ട് സംശയം തോന്നിയ പോലീസ് ഇയാളെ തടഞ്ഞ് നിർത്തി കൈയിലുള്ള ബാഗ് പരിശോധിച്ച പ്പോഴാണ് 105 ചെറിയ കവറുക ളിലായി 2.680 കിലോ കഞ്ചാവ് കണ്ടെടുത്തത്.

കൽക്കത്തയിൽ നിന്ന് 30,000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് തലശേരിയിൽ വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാളുടെ കൈയിൽ നിന്നും കഞ്ചാവ് വിൽപനയ്ക്ക് ഉപയോഗിക്കുന്ന മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. പ്രതിയെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുവെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/206934/big-ganja-poaching-in-thalasserya-non-state-worker-was-arrested-with-two-and-a-half-kilos-of-ganja)