---
title: "അപേക്ഷ ക്ഷണിച്ചു; ബ്രണ്ണന്‍ കോളേജില്‍ ഉറുദു അതിഥി അദ്ധ്യാപക നിയമനം"
english_title: "Application invited;at Brennan CollegeUrdu Guest Teacher Recruitment"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/207340/application-invitedat-brennan-collegeurdu-guest-teacher-recruitment"
published_at: "2024-05-24T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665081f8025b1_Untitled-6_copy.jpg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു; ബ്രണ്ണന്‍ കോളേജില്‍ ഉറുദു അതിഥി അദ്ധ്യാപക നിയമനം

> **Lead Summary:** **തലശ്ശേരി :** ബ്രണ്ണന്‍ കോളേജില്‍ ഉറുദു ഇസ്ലാമിക് വിഭാഗത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കാൻ ഷോര്‍ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**തലശ്ശേരി :** ബ്രണ്ണന്‍ കോളേജില്‍ ഉറുദു ഇസ്ലാമിക് വിഭാഗത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കാൻ ഷോര്‍ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

നിലവിലെ യുജിസി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം.

ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ മെയ് 29 നകം കോളേജില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് 0490-234602

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/207340/application-invitedat-brennan-collegeurdu-guest-teacher-recruitment)