---
title: "ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 20  സീറ്റും നേടുമെന്ന് കെ.സുധാകരൻ ; എൽഡിഎഫിന്  10 സീറ്റ് ഉറപ്പാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ "
english_title: "K. Sudhakaran that UDF will win 20 seats in the Lok Sabha elections;Master MV Govindan says LDF is guaranteed 10 seats"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/207686/k-sudhakaran-that-udf-will-win-20-seats-in-the-lok-sabha-electionsmaster-mv-govindan-says-ldf-is-guaranteed-10-seats"
published_at: "2024-05-26T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652e92b58f99_Untitled-4_copy.jpg"
keywords: []
---

# ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 20  സീറ്റും നേടുമെന്ന് കെ.സുധാകരൻ ; എൽഡിഎഫിന്  10 സീറ്റ് ഉറപ്പാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ 

> **Lead Summary:** ****ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പത്തിലേറെ സീറ്റുകളിൽ ജയമുറപ്പെന്ന് സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ കൂടി വിലയിരുത്തലാകും. ഭരണവിരുദ്ധവികാരം കേരളത്തിലില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

## Article Content

****ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പത്തിലേറെ സീറ്റുകളിൽ ജയമുറപ്പെന്ന് സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ കൂടി വിലയിരുത്തലാകും. ഭരണവിരുദ്ധവികാരം കേരളത്തിലില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

കേരളത്തിൽ യുഡിഎഫ് ഇരുപതിൽ ഇരുപതും നേടുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ പറഞ്ഞു. ഇടതുപക്ഷത്തിനും, ബി.ജെ.പി ക്കും ഒരു സീറ്റും കിട്ടില്ലെന്നും തിരഞ്ഞെടുപ്പിൽ പ്രധാനമായും പ്രതിഫലിച്ചത് സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണെന്നും കെ. സുധാകരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/207686/k-sudhakaran-that-udf-will-win-20-seats-in-the-lok-sabha-electionsmaster-mv-govindan-says-ldf-is-guaranteed-10-seats)