---
title: "പെരളശേരി എ.കെ.ജി സ്മാരക ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ   1990-91 എസ്.എസ്.എൽ.സി  പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ക്ലാസ്സ്മേറ്റ്സ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു"
english_title: "Peralassery AKG Memorial Govt:Higher Secondary School 1990-91 SSLC Alumni Association Classmates organized a felicitation ceremony"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/207839/peralassery-akg-memorial-govthigher-secondary-school-1990-91-sslc-alumni-association-classmates-organized-a-felicitation-ceremony"
published_at: "2024-05-27T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665412036481e_Untitled-1_copy.jpg"
keywords: []
---

# പെരളശേരി എ.കെ.ജി സ്മാരക ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ   1990-91 എസ്.എസ്.എൽ.സി  പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ക്ലാസ്സ്മേറ്റ്സ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

> **Lead Summary:** ****പെരളശേരി എ.കെ.ജി സ്മാരക ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ 1990-91 എസ്.എസ്.എൽ.സി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ക്ലാസ്സ്മേറ്റ്സ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

## Article Content

****പെരളശേരി എ.കെ.ജി സ്മാരക ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ 1990-91 എസ്.എസ്.എൽ.സി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ക്ലാസ്സ്മേറ്റ്സ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

  കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെയാണ് അനുമോദിച്ചത്. കണ്ണൂർ അസി: എക്സൈസ് കമ്മീഷണർ പി എൽ ഷിബു ഉദ്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് SSLC, +2, LSS, NMMS, എംഐ.ടി യു.ജി റാങ്ക് ജേതാവ്, പാഠ്യേതര വിഷയത്തിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കുള്ള ഉപഹാരസമർപ്പണവും അസി: എക്സൈസ് കമ്മീഷണർ നിർവ്വഹിച്ചു. ഷീജിത്ത് സി.കെ. അദ്ധ്യക്ഷത വഹിച്ചു.

വിവേക് മാണിക്കോത്ത്, സുധീർ മാസ്റ്റർ, രാജീവൻ മാസ്റ്റർ, ജിജൻ മാസ്റ്റർ, സുജയ ടീച്ചർ, സമീർ ധർമ്മടം എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/207839/peralassery-akg-memorial-govthigher-secondary-school-1990-91-sslc-alumni-association-classmates-organized-a-felicitation-ceremony)