---
title: "തയ്യിൽ ഹരീന്ദ്രൻ്റെ 38-ാമത് രക്തസാക്ഷിത്വ വാർഷിക ദിനം ന്യൂമാഹിയിൽ ആചരിച്ചു"
english_title: "Tayil Harindra's 38th Martyrdom Anniversary Day was observed in Newmahi"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/207898/tayil-harindras-38th-martyrdom-anniversary-day-was-observed-in-newmahi"
published_at: "2024-05-27T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66543aad3a0fb_Untitled-5_copy.jpg"
keywords: []
---

# തയ്യിൽ ഹരീന്ദ്രൻ്റെ 38-ാമത് രക്തസാക്ഷിത്വ വാർഷിക ദിനം ന്യൂമാഹിയിൽ ആചരിച്ചു

> **Lead Summary:** *** ***തയ്യിൽ ഹരീന്ദ്രൻ്റെ 38-ാമത് രക്തസാക്ഷിത്വ വാർഷിക ദിനം ന്യൂമാഹിയിൽ ആചരിച്ചു.*** ***ന്യൂമാഹി ടൗണിൽ നടന്ന പൊതുസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു. കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു.

## Article Content

*** ***തയ്യിൽ ഹരീന്ദ്രൻ്റെ 38-ാമത് രക്തസാക്ഷിത്വ വാർഷിക ദിനം ന്യൂമാഹിയിൽ ആചരിച്ചു.*** ***ന്യൂമാഹി ടൗണിൽ നടന്ന പൊതുസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു. കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു.

സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം എസ്.കെ. സജീഷ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അഫ്സൽ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.പി. ശ്രീധരൻ, പി.പി. രഞ്ചിത്ത് എന്നിവർ പ്രസംഗിച്ചു. കിടാരൻ കുന്നിൽ നിന്ന് ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെ ബഹുജന പ്രകടനം നടന്നു.

രാവിലെ ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും ചെറുകല്ലായി രക്തസാക്ഷി മണ്ഡപത്തിൽ അനുസ്മരണവും റീത്ത് സമർപ്പണവും പുഷ്പാർച്ചനയും നടന്നു. സി.പി.എം തലശ്ശേരി ഏറിയ സെക്രട്ടറി സി.കെ. രമേശൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വടക്കൻ ജനാർദ്ദനൻ, കെ.ജയപ്രകാശൻ, എസ്.കെ. വിജയൻ, വി.പി. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/207898/tayil-harindras-38th-martyrdom-anniversary-day-was-observed-in-newmahi)