---
title: "കേരള പ്രവാസി ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു  പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ  ആദരിച്ചു."
english_title: "Under the auspices of the Kerala Pravasi League Koothuparam Mandal Committee, the SSLC and Plus Two exam winners of the constituency were felicitated."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/208399/under-the-auspices-of-the-kerala-pravasi-league-koothuparam-mandal-committee-the-sslc-and-plus-two-exam-winners-of-the-constituency-were-felicitated"
published_at: "2024-05-29T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656dfe3d901d_Untitled-12_copy.jpg"
keywords: []
---

# കേരള പ്രവാസി ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു  പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ  ആദരിച്ചു.

> **Lead Summary:** ***കൂത്തുപറമ്പ്: ***കേരള പ്രവാസി ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് ചടങ്ങും ഇതോടൊപ്പം നടന്നു. കണ്ണൂർ ജില്ല മുസ്ലിം ലീഗ്പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി ഉൽഘാടനം ചെയ്തു.

## Article Content

***കൂത്തുപറമ്പ്: ***കേരള പ്രവാസി ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് ചടങ്ങും ഇതോടൊപ്പം നടന്നു. കണ്ണൂർ ജില്ല മുസ്ലിം ലീഗ്പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി ഉൽഘാടനം ചെയ്തു.

പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് പൂന്തോട്ടം അധ്യക്ഷത വഹിച്ചു. എസ്.ടി.യു സസ്ഥാന വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട കെ.പി മൂസ്സ ഹാജിക്കും ഐ.ഐ.എമ്മിൽ പ്രവേശനം നേടിയ മുഹമ്മദ് റോഷനും പ്രവാസി ലീഗിന്റെ ഉപഹാരം അഡ്വ: അബ്ദുൽ കരീം ചേലേരി നൽകി.

വിജയികൾക്കുള്ള ഉപഹാരം ഉപഹാരങ്ങൾ പാനൂർ നഗരസഭ ചെയർമാൻ വി. നാസ്സർ മാസ്റ്റർ, കാട്ടൂർ മഹമൂദ്, പി.കെ ഷാഹുൽ ഹമീദ്, യു.പി അബ്ദുൽ റഹ്മാൻ ,കെ.സി കുഞ്ഞബ്ദുള്ള എന്നിവർ നിർവഹിച്ചു. മുസ്തഫ മുതുവന സ്വാഗതവും കെ.വി അഹമദ് നന്ദിയും പറഞ്ഞു. ഹജ്ജിന് യാത്ര പോകുന്നവർക്ക് യോഗം യാത്രയയപ്പ് നൽകി.

അബ്ദുള്ള പുത്തൂർ കരിയർ ക്ലാസ്സിന് നേതൃത്വം നൽകി. ഉമർ വിളക്കോട്,കാദർ മുണ്ടേരി, ഇ.എം ബഷീർ, എം. ഗഫൂർ , എൻ.പി മുനീർ, ആവോലം ബഷീർ, വി.പി അബ്ദുള്ള, എം.ടി.കെ സുലേഖ, കെ.വി റംല ടീച്ചർ, നസീമ ചാമാളി, ഉമൈസ തിരുവമ്പാടി എന്നിവർ സംസാരിച്ചു. ഉമർകുട്ടി മൂര്യാട് , ഒ.പി മുഹമ്മദ്, അബ്ദുള്ള വയലോരം, പി.കെ.കെ നാസർ, ഇസ്മയിൽ കിണവക്കൽ, പി.കെ മമ്മൂട്ടി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/208399/under-the-auspices-of-the-kerala-pravasi-league-koothuparam-mandal-committee-the-sslc-and-plus-two-exam-winners-of-the-constituency-were-felicitated)