---
title: "ധർമ്മടത്ത് 1.40 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ ; പിടിയിലായത്  ഇല്ലിക്കുന്ന്, കൂത്ത്പറമ്പ് സ്വദേശികൾ"
english_title: "Youth arrested with 1.40 grams of MDMA in Dharmadam;Those arrested are natives of Illikum, Koothparamp"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/208964/youth-arrested-with-140-grams-of-mdma-in-dharmadamthose-arrested-are-natives-of-illikum-koothparamp"
published_at: "2024-05-31T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659d305b91d8_Untitled-6_copy.jpg"
keywords: []
---

# ധർമ്മടത്ത് 1.40 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ ; പിടിയിലായത്  ഇല്ലിക്കുന്ന്, കൂത്ത്പറമ്പ് സ്വദേശികൾ

> **Lead Summary:** ******ധർമ്മടം ബാലം മേൽപ്പാലത്തിന് സമീപത്ത് നിന്ന് 1.40ഗ്രാം എംഡിഎംഎയുമായ് യുവാക്കൾ പിടിയിൽ. ഇല്ലിക്കുന്നിലെ മുഹമ്മദ് നിഹാൽ വി, കൂത്ത്പറമ്പ് പഴയ നിരത്തെ മുഹമ്മദ് റിസ്വാൻ എന്നിവരെയാണ് ധർമ്മടം എസ് ഐ ജെ ഷജീമിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

## Article Content

******ധർമ്മടം ബാലം മേൽപ്പാലത്തിന് സമീപത്ത് നിന്ന് 1.40ഗ്രാം എംഡിഎംഎയുമായ് യുവാക്കൾ പിടിയിൽ. ഇല്ലിക്കുന്നിലെ മുഹമ്മദ് നിഹാൽ വി, കൂത്ത്പറമ്പ് പഴയ നിരത്തെ മുഹമ്മദ് റിസ്വാൻ എന്നിവരെയാണ് ധർമ്മടം എസ് ഐ ജെ ഷജീമിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങിനിറങ്ങിയ പോലീസ് സംഘം ബാലം മേൽപ്പാലത്തിന് സമീപത്ത് നിന്നാണ് 1.40ഗ്രാം എം ഡി എം എ യുമായി യുവാകളെ പിടികൂടിയത് 'ഇല്ലിക്കുന്നിലെ മുഹമ്മദ് നിഹാൽ വി, കൂത്ത് പറമ്പ് പഴയ നിരത്തെ മുഹമ്മദ് റിസ്വാൻ (30) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്ത്.

പാലത്തിന് മുകളിൽ കാറിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളോട് കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് എം ഡി എം എ കണ്ടെടുത്തത്.

എംഡി എം എ ഉപയോഗിക്കുന്നതിനായുള്ള ഗ്ലാസ് ട്യൂബ് എടിഎം കാർഡുകൾ എന്നിവയും 19,000 രൂപയും കണ്ടെടുത്തു. പ്രതികൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. എസ് ഐ വിപിൻ, സിവിൽ പോലീസ് ഓഫീസർ ഹരിനാഥ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/208964/youth-arrested-with-140-grams-of-mdma-in-dharmadamthose-arrested-are-natives-of-illikum-koothparamp)