---
title: "ഷാഫി പറമ്പിലിൻ്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്  തലശേരിയിൽ യൂ ഡി എഫ്   ആഹ്ലാദ പ്രകടനം നടത്തി."
english_title: "Shafi parambil "
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/209873/shafi-parambil"
published_at: "2024-06-04T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665f2bd72f3f7_IMG-20240604-WA0159.jpg"
keywords: []
---

# ഷാഫി പറമ്പിലിൻ്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്  തലശേരിയിൽ യൂ ഡി എഫ്   ആഹ്ലാദ പ്രകടനം നടത്തി.

> **Lead Summary:** ഷാഫി പറമ്പിലിൻ്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തലശേരിയിൽ യൂ ഡി എഫിൻ്റെ ആഹ്ലാദ പ്രകടനം നടത്തി.

## Article Content

ഷാഫി പറമ്പിലിൻ്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തലശേരിയിൽ യൂ ഡി എഫിൻ്റെ ആഹ്ലാദ പ്രകടനം നടത്തി.

നേതാക്കളടക്കം നിരവധിയാളുകൾ പ്രകടനത്തിൽ പങ്കെടുത്തു. ഡി സി സി ജന സെക്രട്ടറി സി.ടി സജിത്ത്, എം പി അരവിന്ദാക്ഷൻ, വി.എൻ ജയരാജ്, അഡ്വ. ലത്തീഫ്, കെ.ശശിധരൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

വടകരയിൽ സി പി എം ഉന്നയിച്ച വർഗീയ പ്രചരണം വോട്ടർമാർ തളളിയെന്നും, വർഗീയ പ്രചരണത്തിനെതിനെതിരെയുള്ള ഏറ്റവും വലിയ താക്കീതാണ് യു ഡി എഫിൻ്റെ വിജയമെന്നും അഡ്വ. സി.ടി സജിത്ത് പറഞ്ഞു. പഴയ ബസ് സ്റ്റാൻ്റിൽ നിന്നും ആരംഭിച്ച ആഹ്ലാദ പ്രകടനം മട്ടാമ്പ്രം, വാടിക്കൽ, ജൂബിലി റോഡ് വഴി പുതിയ ബസ്റ്റാൻ്റിൽ സമാപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/209873/shafi-parambil)