---
title: "കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തി ; തലശേരി സ്വദേശി വീണ്ടും അറസ്റ്റിൽ"
english_title: "Kappa broke the law and came home;A native of Thalassery has been arrested again"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/210037/kappa-broke-the-law-and-came-homea-native-of-thalassery-has-been-arrested-again"
published_at: "2024-06-05T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66603a385e4b1_Untitled-1_copy.jpg"
keywords: []
---

# കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തി ; തലശേരി സ്വദേശി വീണ്ടും അറസ്റ്റിൽ

> **Lead Summary:** കാപ്പ നിയമപ്രകാരം നാടുകടത്തിയ യുവാവ് വിലക്ക് ലംഘിച്ച് നാട്ടിൽ തിരിച്ചെത്തിയതിന് അറസ്റ്റിലായി. തലായി സ്വദേശി ബി. നിധിൻ എന്ന ബംഗാളി നിധിനെ യാണ് തലശേരി എസ്.ഐ: ടി. കെ. അനിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത‌ത്.

## Article Content

കാപ്പ നിയമപ്രകാരം നാടുകടത്തിയ യുവാവ് വിലക്ക് ലംഘിച്ച് നാട്ടിൽ തിരിച്ചെത്തിയതിന് അറസ്റ്റിലായി. തലായി സ്വദേശി ബി. നിധിൻ എന്ന ബംഗാളി നിധിനെ യാണ് തലശേരി എസ്.ഐ: ടി. കെ. അനിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത‌ത്.

നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ഉച്ചക്ക് തലായി ഫിഷിങ് ഹാർബർ പരിസരത്തു വെച്ചാണ് പിടികൂടിയത്. ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം നിധിന് കാപ്പ ചുമത്തുകയും കഴിഞ്ഞ ഡിസംബർ ഒന്നിന് ഇയാളെ പോലീസ് നാടുകടത്തു കയും ചെയ്‌തിരുന്നു. ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കരുതെന്ന വിലക്ക് നിലനിൽക്കേ യാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/210037/kappa-broke-the-law-and-came-homea-native-of-thalassery-has-been-arrested-again)