---
title: "കണ്ണൂരിൽ സി പി എമ്മിൻ്റെ കനത്ത തോൽവിക്ക് പിന്നിൽ നേതാക്കളുടെ പിടിപ്പുകേട് ; പാർട്ടി  ശക്തികേന്ദ്രങ്ങളിൽ പോലും ലീഡുയർത്തി കെ.എസ്"
english_title: "CPM's heavy defeat in Kannur is due to lack of understanding of the leaders;KS took the lead even in the party strongholds"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/210078/cpms-heavy-defeat-in-kannur-is-due-to-lack-of-understanding-of-the-leadersks-took-the-lead-even-in-the-party-strongholds"
published_at: "2024-06-05T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66606a61860bf_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ സി പി എമ്മിൻ്റെ കനത്ത തോൽവിക്ക് പിന്നിൽ നേതാക്കളുടെ പിടിപ്പുകേട് ; പാർട്ടി  ശക്തികേന്ദ്രങ്ങളിൽ പോലും ലീഡുയർത്തി കെ.എസ്

> **Lead Summary:** ***കണ്ണൂർ: *** ഇത്തവണ കണ്ണൂർ പിടിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിൽ പോരാട്ടത്തിനി റങ്ങിയ സിപിഎമ്മിന് തിരിച്ചടിയായത് നേതാക്കളുടെ നിലപാടുകളും പ്രാദേശിക വിഷയങ്ങളും. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും കെ.സുധാകരൻ ലീഡ് ഉയർത്തിയാണ് വിജയിച്ചത്.

## Article Content

***കണ്ണൂർ: *** ഇത്തവണ കണ്ണൂർ പിടിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിൽ പോരാട്ടത്തിനി റങ്ങിയ സിപിഎമ്മിന് തിരിച്ചടിയായത് നേതാക്കളുടെ നിലപാടുകളും പ്രാദേശിക വിഷയങ്ങളും. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും കെ.സുധാകരൻ ലീഡ് ഉയർത്തിയാണ് വിജയിച്ചത്.

സുധാകരൻ ബിജെപിയിലേക്ക് പോകുമെന്ന രീതിയിൽ സിപിഎം വലിയ പ്രചാരണം നടത്തുമ്പോൾ തന്നെ ബിജെപിയുടെ സ്ഥാനാർഥികൾ എല്ലാവരും മികച്ചവരാണെന്ന് ഇ.പി. ജയരാജൻ നടത്തിയ പ്രസ്താവന ഏറെ ചർച്ചയായി രുന്നു. കൂടാതെ ബിജെപി നേതാവ് പ്രകാശ് ജാവദ്കറുമായി മകൻ്റെ ഫ്ലാറ്റിൽ വച്ചു നടത്തിയ കൂടിക്കാഴ്‌ചയായിരുന്നു മറ്റൊരു വിവാദം. ദല്ലാൾ നന്ദകുമാർ ഇക്കാര്യം വെളിപ്പെടുത്തിയപ്പോൾ ആദ്യം മൗനം പാലിച്ച ഇ.പി. തെരഞ്ഞെടുപ്പ് ദിവസം രാവിലെ താൻ നന്ദകുമാറിനെ കണ്ടെന്നു പരസ്യമായി സമ്മതിച്ചു. പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ പ്രകാശ് ജാവദ്കാർ തന്നെ പരിചയപ്പെടാൻ ഫ്ലാറ്റിലെത്തിയെ ന്നും രാഷ്ട്രീയം സംസാരിച്ചില്ലെന്നുമെല്ലാം ഇ.പി പറഞ്ഞുവെങ്കിലും അണികൾക്ക് ഇതുൾക്കൊള്ളാനായിട്ടില്ല. ബിജെപിക്കെതി രേ പാർട്ടി തുറന്ന പോരാട്ടം നടത്തുമ്പോൾ ഉന്നത നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജൻ്റെ ഈ നിലപാടിനെതിരെ അണികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കൂടാതെ ഇ.പിയുടെ ഭാര്യയ്ക്കും മകനും ഓഹരികളുള്ള വിവാദ വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിൻ്റെ കമ്പനിയുമായുള്ള ബന്ധവും വിവാദമായിരുന്നു.

എൽഡിഎഫ് കൺവീനറായ ഇ.പി. ജയരാജൻ സംസ്ഥാനതലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തി നിറങ്ങാതെ തനിക്ക് ചുമതലയുള്ള കാസർഗോഡ് മണ്ഡലത്തിൽ മാത്രമായി ഒതുങ്ങിയതും പ്രവർത്തകർക്കിടയിൽ ചർച്ചയായി രുന്നു. പ്രാദേശികമായ വിഷയങ്ങളും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി.

ഇതിൽ പ്രധാനപ്പെട്ടത് ആദ്യ പിണറായി മന്ത്രി സഭയിൽ മികച്ച മന്ത്രിയെന്ന് പേരെടുത്ത കണ്ണൂർ ജില്ലക്കാരിയായ കെ.കെ. ശൈലജയെ രണ്ടാം മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതാ ണ്. മുതിർന്ന വനിതാ നേതാവായ മന്ത്രി ശൈലജയെ പിണറായി വിജയൻ തഴയുക യാണെന്ന ആരോപണം ഇപ്പോഴും പാർട്ടി പ്രവർത്തകർക്കിടയിൽ ശക്തമാണ്.

മറ്റൊന്ന് തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ച സമയത്ത് പാനൂരിൽ സിപിഎം പ്രവർത്തകൻ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ചതും സിപിഎമ്മിനെ പ്രതികൂലമായി ബാധിച്ചു. ഇത്തരം നിരവധി വിഷയങ്ങൾ ചർച്ചയായപ്പോൾ പാർട്ടി വോട്ടുകൾ പലതും മറിഞ്ഞതാണ് കണ്ണൂരിലെ തോൽവിക്കു കാരണായി മാറിയതെന്നാണ് കരുതുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/210078/cpms-heavy-defeat-in-kannur-is-due-to-lack-of-understanding-of-the-leadersks-took-the-lead-even-in-the-party-strongholds)