---
title: "തലശേരി തിരുവങ്ങാട് ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ 150 വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി"
english_title: "Under the leadership of Thalassery Thiruvangad Sri Anjaneya Seva Trust, books were distributed to 150 students."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/210093/under-the-leadership-of-thalassery-thiruvangad-sri-anjaneya-seva-trust-books-were-distributed-to-150-students"
published_at: "2024-06-05T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6660710e1f50f_Untitled-2_copy.jpg"
keywords: []
---

# തലശേരി തിരുവങ്ങാട് ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ 150 വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി

> **Lead Summary:** **തലശേരി: **തലശേരി തിരുവങ്ങാട് ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റ്ന്റെ ആഭിമുഖ്യത്തിൽ അവരും പഠിക്കട്ടെ എന്ന പരിപാടിയുടെ ഭാഗമായി നടത്തുന്ന പുസ്‌തക വിതരണം തിരുവങ്ങാട് ചാലിയ യു പി സ്‌കൂളിൽ നടന്നു.

## Article Content

**തലശേരി: **തലശേരി തിരുവങ്ങാട് ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റ്ന്റെ ആഭിമുഖ്യത്തിൽ അവരും പഠിക്കട്ടെ എന്ന പരിപാടിയുടെ ഭാഗമായി നടത്തുന്ന പുസ്‌തക വിതരണം തിരുവങ്ങാട് ചാലിയ യു പി സ്‌കൂളിൽ നടന്നു.

പ്രശസ്ത സിനിമ താരം സന്തോഷ് പണ്ഡിറ്റ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർപേഴ്‌സൺ സ്‌മിതാ ജയമോഹൻ്റെ അദ്ധ്യക്ഷത വഹിച്ചു. രഞ്ജൻ കയനാടത്ത്, വികാസ് മാസ്റ്റർ, പ്രകാശൻ മേലൂർ, ബാബു പാറാൽ, ഗ്രാമീൺ ബാങ്ക് മാനേജർ വി. ബൈജു രാജ്, ചാലിയ യു പി സ്‌കൂൾ എച്ച് എം പ്രീത ടീച്ചർ, ട്രസ്റ്റ് രക്ഷാധികാരി ശ്രീകാന്ത് കെ. അഖിലാസ് ഹോ ളിസ്റ്റിക് ലൈഫ് ഫൗണ്ടേഷൻ ചെയർമാൻ അഖില പ്രജിത്, പൂർവ വിദ്യാർത്ഥി താരിഖ് രണ്ടാം ഗേറ്റ് എന്നിവർ സംസാരിച്ചു. ജയമോഹൻ സ്വാഗതവും സജിത്ത് തിരുവങ്ങാട് നന്ദിയും പറഞ്ഞു. തിരുവങ്ങാട് ഉള്ള വിവിധ സ്‌കൂളുകളിലെ നിർധനരായ 150 കുട്ടികൾക്കാണ് പുസ്‌തകങ്ങൾ വിതരണം ചെയ്‌തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/210093/under-the-leadership-of-thalassery-thiruvangad-sri-anjaneya-seva-trust-books-were-distributed-to-150-students)