---
title: "സുരേഷ് ഗോപിയെ ഡൽഹിക്ക് വിളിപ്പിച്ച് ബിജെപി ദേശീയ നേതൃത്വം; അഭ്യൂഹങ്ങളിൽ കേന്ദ്രമന്ത്രി സ്ഥാനം"
english_title: "BJP national leadership called Suresh Gopi to Delhi;Union minister post in rumours"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/210237/bjp-national-leadership-called-suresh-gopi-to-delhiunion-minister-post-in-rumours"
published_at: "2024-06-06T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66615651dba8a_Untitled-3_copy.jpg"
keywords: []
---

# സുരേഷ് ഗോപിയെ ഡൽഹിക്ക് വിളിപ്പിച്ച് ബിജെപി ദേശീയ നേതൃത്വം; അഭ്യൂഹങ്ങളിൽ കേന്ദ്രമന്ത്രി സ്ഥാനം

> **Lead Summary:** **(www.thalasserynews.in**)ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയിച്ച സുരേഷ് ഗോപിയെ ബിജെപി കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായാണ് സുരേഷ് ഗോപി ഡൽഹിയിലെത്തുന്നത്.

## Article Content

**(www.thalasserynews.in**)ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയിച്ച സുരേഷ് ഗോപിയെ ബിജെപി കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായാണ് സുരേഷ് ഗോപി ഡൽഹിയിലെത്തുന്നത്.

സഹമന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. കേരളത്തിന്റെ വികസനത്തിന് പ്രയോജപ്പെടുന്ന രീതിയിൽ പ്രവർത്തിക്കാൻ അവസരം ഉണ്ടാകണമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തോട് അഭ്യർഥിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ബിജെപിക്ക് എംപിമാരില്ല. കേരളത്തിൽ സുരേഷ് ഗോപിയിലൂടെയാണ് ആദ്യമായി ബിജെപി ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/210237/bjp-national-leadership-called-suresh-gopi-to-delhiunion-minister-post-in-rumours)