---
title: "കണ്ണവം വനമേഖലയിൽ ശുചീകരണവുമായി എ.കെ.പി.എ തലശേരി മണ്ഡലം കമ്മിറ്റിയും, വനപാലകരും"
english_title: "AKPA Thalassery Mandal Committee and Forest Guards with cleaning in Kannavam forest area"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/210273/akpa-thalassery-mandal-committee-and-forest-guards-with-cleaning-in-kannavam-forest-area"
published_at: "2024-06-06T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666168c31f30c_Untitled-5_copy.jpg"
keywords: []
---

# കണ്ണവം വനമേഖലയിൽ ശുചീകരണവുമായി എ.കെ.പി.എ തലശേരി മണ്ഡലം കമ്മിറ്റിയും, വനപാലകരും

> **Lead Summary:** ***തലശേരി: *** ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തലശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കണ്ണവം വനമേഖലയിൽ ശുചീകരണ പ്രവർത്തി നടത്തി.

## Article Content

***തലശേരി: *** ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തലശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കണ്ണവം വനമേഖലയിൽ ശുചീകരണ പ്രവർത്തി നടത്തി.

മേഖല പ്രസിഡണ്ട് രാധാകൃഷ്ണൻ കൊളശ്ശേരിയുടെ അധ്യക്ഷതയിൽ കണ്ണവം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സുധീർ നരോത്ത് ഉദ്ഘാടനം ചെയ്തു.

ഫോറസ്റ്റ് ഓഫീസർ സി സുനിൽകുമാർ, കോളയാട് ഗ്രാമപഞ്ചായത്ത് മെമ്പർ കെ വി ജോസഫ്, എ കെ പി എ ജില്ല സെക്രട്ടറി സുനിൽ വടക്കുമ്പാട്, മേഖല സെക്രട്ടറി വിനോദ് മുക്കാളി, ശ്രീജൻ കൂരാറ, രമേശ് പരിമഠം, സി. ഷനിൽകുമാർ, പ്രശാന്ത് പട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി. ഏകദേശം ഒന്നര കിലോ മീറ്റർ വനമേഖലയിൽ നിന്നും 20ലധികം ചാക്കുകളിലായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. ഈ ഉദ്യമത്തിൽ ഫോട്ടോഗ്രാഫർമാരോടൊപ്പം വനപാലകരും ഒപ്പം കൂടി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/210273/akpa-thalassery-mandal-committee-and-forest-guards-with-cleaning-in-kannavam-forest-area)