---
title: "മാഹി കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥികൾ മലബാർ ക്യാൻസർ സെന്റർ ക്യാമ്പസ്‌ ശുചീകരണം നടത്തി "
english_title: "Students of Mahi Cooperative College cleaned Malabar Cancer Center campus"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/210365/students-of-mahi-cooperative-college-cleaned-malabar-cancer-center-campus"
published_at: "2024-06-06T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661c5cba5e80_Untitled-2_copy.jpg"
keywords: []
---

# മാഹി കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥികൾ മലബാർ ക്യാൻസർ സെന്റർ ക്യാമ്പസ്‌ ശുചീകരണം നടത്തി 

> **Lead Summary:** ***കോടിയേരി: ***പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മലബാർ ക്യാൻസർ സെന്ററും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി. മാഹി കോ-ഓപ്പറേറ്റീവ് കോളേജ് എൻ. എസ്. എസ് വോളണ്ടിയന്മാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്യാൻസർ സെന്റർ എം. ആർ. ടി വിദ്യാർത്ഥികളും അണിചേർന്നു.

## Article Content

***കോടിയേരി: ***പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മലബാർ ക്യാൻസർ സെന്ററും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി. മാഹി കോ-ഓപ്പറേറ്റീവ് കോളേജ് എൻ. എസ്. എസ് വോളണ്ടിയന്മാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്യാൻസർ സെന്റർ എം. ആർ. ടി വിദ്യാർത്ഥികളും അണിചേർന്നു.

തലശ്ശേരി മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ എം. വി ജയരാജൻ ഉദ്ഘാടനം ചെയ്തു. മാഹി കോ-ഓപ്പറേറ്റീവ് കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശിനൂപ്. പി. കെ, കോമേഴ്‌സ് വിഭാഗം അധ്യാപകൻ ഷഹീൽ കെ. കെ. വി എന്നിവർ സംസാരിച്ചു. രണ്ട് സ്ഥാപനങ്ങളിൽ നിന്നുമായി അമ്പത്തോളം വോളണ്ടിയന്മാർ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ക്യാമ്പസിന്റെ അകവും പുറവും വൃത്തിയാക്കുന്നതിന്റെയൊപ്പം അങ്കണത്തിൽ വൃക്ഷതൈയും നട്ടു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/210365/students-of-mahi-cooperative-college-cleaned-malabar-cancer-center-campus)