---
title: "തലശേരിയിൽ കൂട്ടുകാർക്കൊപ്പം കടൽ തീരത്തെത്തിയ വിദ്യാർത്ഥിയുടെ അരലക്ഷം രൂപയുടെ ഐഫോൺ  കരിങ്കൽ കെട്ടിൽ നഷ്ടമായി ; ഒരു ദിവസം മുഴുവൻ ഉറങ്ങാതിരുന്ന വിദ്യാർത്ഥിക്ക് ഫോൺ വീണ്ടെടുത്ത് നൽകി ഫയർ ഫോഴ്സ് ടീം"
english_title: "In Thalassery, the student's iPhone worth fifty thousand RS The fire force team recovered the phone and gave it to the student "
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/210405/in-thalassery-the-students-iphone-worth-fifty-thousand-rs-the-fire-force-team-recovered-the-phone-and-gave-it-to-the-student"
published_at: "2024-06-06T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661eb5d21b9f_Untitled-4_copy.jpg"
keywords: []
---

# തലശേരിയിൽ കൂട്ടുകാർക്കൊപ്പം കടൽ തീരത്തെത്തിയ വിദ്യാർത്ഥിയുടെ അരലക്ഷം രൂപയുടെ ഐഫോൺ  കരിങ്കൽ കെട്ടിൽ നഷ്ടമായി ; ഒരു ദിവസം മുഴുവൻ ഉറങ്ങാതിരുന്ന വിദ്യാർത്ഥിക്ക് ഫോൺ വീണ്ടെടുത്ത് നൽകി ഫയർ ഫോഴ്സ് ടീം

> **Lead Summary:** **തലശേരി: **തലശേരിയിൽ കൂട്ടുകാർക്കൊപ്പം കടൽ തീരത്തെത്തിയ വിദ്യാർത്ഥിയുടെ അരലക്ഷം രൂപയുടെ ഐഫോൺ കരിങ്കൽ കെട്ടിൽ നഷ്ടമായി. കൂട്ടുകാർക്കൊപ്പം കടൽ തീരത്തെ കരിങ്കൽ കെട്ടിന് മുകളിലൂടെ നടക്കുന്നതിനിടയിൽ വിദ്യാർത്ഥിയുടെ പാന്റിന്റെ കീശയിൽ നിന്നും ഊർന്നുവീണ അരലക്ഷത്തിന്റെ ഐ. ഫോൺ വീണ്ടെടുക്കാൻ നാട്ടുകാരും അഗ്നിശമന സേനയും പാടുപെട്ടത് മണിക്കൂറുകൾ.

## Article Content

**തലശേരി: **തലശേരിയിൽ കൂട്ടുകാർക്കൊപ്പം കടൽ തീരത്തെത്തിയ വിദ്യാർത്ഥിയുടെ അരലക്ഷം രൂപയുടെ ഐഫോൺ കരിങ്കൽ കെട്ടിൽ നഷ്ടമായി. കൂട്ടുകാർക്കൊപ്പം കടൽ തീരത്തെ കരിങ്കൽ കെട്ടിന് മുകളിലൂടെ നടക്കുന്നതിനിടയിൽ വിദ്യാർത്ഥിയുടെ പാന്റിന്റെ കീശയിൽ നിന്നും ഊർന്നുവീണ അരലക്ഷത്തിന്റെ ഐ. ഫോൺ വീണ്ടെടുക്കാൻ നാട്ടുകാരും അഗ്നിശമന സേനയും പാടുപെട്ടത് മണിക്കൂറുകൾ.

കഴിഞ്ഞ ദിസം വൈകീട്ട് നഷ്ട‌പ്പെട്ടുപോയ ഫോൺ പിറ്റേ ദിവസമാണ് തിരിച്ചെടുക്കാനായത്. ഈ സമയമത്രയും ഫോൺ നഷ്ടപ്പെട്ട വിദ്യാർത്ഥി വീട്ടിലും കടൽതീരത്തുമായി വേവലാതിയോടെ ചുറ്റി നടക്കുക യായിരുന്നു. ചാലിൽ ഇന്ദിരാ പാർക്കിനടുത്താണ് സംഭവം. മുൻപും സമാന അനുഭവങ്ങളും വൻ നഷ്ടങ്ങളും ഇവിടെ ഉണ്ടായിട്ടുള്ളതായി പ്രദേശ വാസികൾ പറയുന്നു.

ക്രെയിൻ സഹായത്തോടെ അടുക്കിവെക്കുന്ന കൂറ്റൻ കരിങ്കല്ലുകൾക്കിടയിൽ വലിയ വിടവുകൾ ഉണ്ട്. കടൽ ഭിത്തിക്ക് മുകളിലൂടെ നടക്കുന്നതിനിടയിൽ സ്വർണ്ണാഭരണങ്ങളടക്കം ആളുകളിൽ നിന്നും ഊർന്നു വീഴാറുണ്ടത്രെ. ഇവ വീണ്ടെടുക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ താഴേക്ക് പോകും. ഒടുവിൽ ഉപേക്ഷിക്കുകയുമാണ് പലരും ചെയ്യാറ്.

ഫോൺ നഷ്ടപ്പെട്ട ചിറക്കരയിലെ വിദ്യാർത്ഥിയുടെ വെപ്രാളം കണ്ടാണ് പരിസര വാസികൾ സഹായിക്കാനെ ത്തിയത്. അസാധ്യമായതോടെ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ സി. വാസന്ത്, സഹജീവനക്കാരായ കെ.രജീഷ്,.സി.വി. ദിനേശൻ, ദിനൂപ്, നിജിൽ, കെ, ഗിരീഷ് എന്നിവർ മണിക്കൂറുകൾ നടത്തിയ സാഹസത്തിനൊടുവിലാണ് ഫോൺ വീണ്ടെടു ക്കാനായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/210405/in-thalassery-the-students-iphone-worth-fifty-thousand-rs-the-fire-force-team-recovered-the-phone-and-gave-it-to-the-student)