---
title: "സൗദിയിൽ മാസപ്പിറ ദൃശ്യമായി: ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്"
english_title: "New moon seen in Saudi Arabia: Feast of Sacrifice in Gulf on June 16"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/210467/new-moon-seen-in-saudi-arabia-feast-of-sacrifice-in-gulf-on-june-16"
published_at: "2024-06-07T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66629011a0880_Untitled-1_copy.jpg"
keywords: []
---

# സൗദിയിൽ മാസപ്പിറ ദൃശ്യമായി: ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്

> **Lead Summary:** റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്. നാളെ ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു.

## Article Content

റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്. നാളെ ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു.

ദുൽഹജ്ജ് മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജുൺ 17 തിങ്കളാഴ്ചയായിരിക്കുമെന്ന് മത കാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ ഇന്ന് ദുൽഖഅദ് 29 ആയിരുന്നു.

അതേസമയം, ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 15ന് നടക്കും. ജൂൺ 14 വെള്ളിയാഴ്ച ഹജ്ജിനായി തീർഥാടകർ മിനായിലേക്ക് നീങ്ങും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/210467/new-moon-seen-in-saudi-arabia-feast-of-sacrifice-in-gulf-on-june-16)