---
title: "തലശ്ശേരി മദ്രസത്തുൽ മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുബാറക്ക വിജയോത്സവം സംഘടിപ്പിച്ചു."
english_title: "Mubaraka Vijayotsavam was organized under the leadership of Thalassery Madrasat Mubaraka Higher Secondary School Management Committee."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/210554/mubaraka-vijayotsavam-was-organized-under-the-leadership-of-thalassery-madrasat-mubaraka-higher-secondary-school-management-committee"
published_at: "2024-06-07T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662cfb22deea_Untitled-6_copy.jpg"
keywords: []
---

# തലശ്ശേരി മദ്രസത്തുൽ മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുബാറക്ക വിജയോത്സവം സംഘടിപ്പിച്ചു.

> **Lead Summary:** **തലശ്ശേരി: ** എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ് ,എൻ.എം.എം.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൗട്ട് രാജ്യപുരസ്കാർ നേടിയ കുട്ടികളെയും ഉപഹാരങ്ങളും കേഷ് അവാർഡുകളും നൽകി ആദരിച്ചു.

## Article Content

**തലശ്ശേരി: ** എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ് ,എൻ.എം.എം.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൗട്ട് രാജ്യപുരസ്കാർ നേടിയ കുട്ടികളെയും ഉപഹാരങ്ങളും കേഷ് അവാർഡുകളും നൽകി ആദരിച്ചു.

കണ്ണൂർ കോർപ്പറേഷൻ മേയർ മുസ് ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡണ്ട് എ.കെ.സകരിയ അധ്യക്ഷത വഹിച്ചു.മാനേജർ സി.ഹാരിസ് ഹാജി ഉപഹാര സമർപ്പണം നടത്തി.

മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി, പ്രിൻസിപ്പാൾ ടി.എം.മുഹമ്മദ് സാജിദ്, ഹെഡ്മാസ്റ്റർ എം.പി.മജീദ്, പ്രൊഫ.എ.പി.സുബൈർ, ടി.വി.എ. ബഷീർ, കെ.പി.അഷറഫ്, എ. എൻ.പി.ഷാഹിദ്, തഫ്ലിം മാണിയാട്ട് ,കെ.പി.നിസാർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/210554/mubaraka-vijayotsavam-was-organized-under-the-leadership-of-thalassery-madrasat-mubaraka-higher-secondary-school-management-committee)