---
title: "ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അണികളുടെ  വോട്ട് ചോർന്നിട്ടില്ലെന്ന് പി.ജയരാജൻ ;  ചോർന്നത് അനുഭാവികളുടെ വോട്ടാണെന്നും പി.ജെ"
english_title: "P. Jayarajan said that the votes of the party members were not leaked in the Lok Sabha elections;PJ said that it was the vote of the supporters that was leaked"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/210735/p-jayarajan-said-that-the-votes-of-the-party-members-were-not-leaked-in-the-lok-sabha-electionspj-said-that-it-was-the-vote-of-the-supporters-that-was-leaked"
published_at: "2024-06-08T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663efa7bbfd2_Untitled-1_copy.jpg"
keywords: []
---

# ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അണികളുടെ  വോട്ട് ചോർന്നിട്ടില്ലെന്ന് പി.ജയരാജൻ ;  ചോർന്നത് അനുഭാവികളുടെ വോട്ടാണെന്നും പി.ജെ

> **Lead Summary:** ****ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അണികളുടെ വോട്ട് ചോർന്നിട്ടില്ലെന്നും, മുഖംമിനുക്കിക്കൊണ്ടുള്ള വർഗീയതയുടെ പ്രച്ഛന്നവേഷം തിരിച്ചറിയാത്ത അനുഭാവികളുടെ വോട്ടാണ് ബി.ജെ.പി.യിലേക്ക് പോയതെന്നും സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജൻ. എൽ.ഡി.എഫിന്റെ വോട്ട് എവിടെയും കുറഞ്ഞിട്ടില്ല.

## Article Content

****ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അണികളുടെ വോട്ട് ചോർന്നിട്ടില്ലെന്നും, മുഖംമിനുക്കിക്കൊണ്ടുള്ള വർഗീയതയുടെ പ്രച്ഛന്നവേഷം തിരിച്ചറിയാത്ത അനുഭാവികളുടെ വോട്ടാണ് ബി.ജെ.പി.യിലേക്ക് പോയതെന്നും സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജൻ. എൽ.ഡി.എഫിന്റെ വോട്ട് എവിടെയും കുറഞ്ഞിട്ടില്ല.

പാർട്ടി വോട്ടുകൾ എല്ലാ സ്ഥാനാർഥി കൾക്കും കിട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന മൂർത്തമായ രാ ഷ്ട്രീയസാഹചര്യത്തിൽ അതിന്റെ പ്രതിഫലനം വോട്ടിൽ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ചാഞ്ചാടുന്ന വിഭാഗത്തെ ബി.ജെ.പി.യിലേക്ക് ആകർഷിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. സി.പി.എം. അണികൾ അങ്ങോട്ടൊഴുകി യെന്ന് പറയുന്നത് വാസ്തവമല്ലെ ന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും വോട്ടുചെയ്യുകയെന്ന നിലപാടിലുള്ള ഒരു വിഭാഗമുണ്ട്.

ഇത്തവണ അത്തരക്കാരുടെ വോട്ട് ബി.ജെ.പി.യിലേക്കും പോയി എന്നത് ഗൗരവമുള്ള വിഷയമാണ്. അതിന് മറുമരുന്ന് ഒന്നേയുള്ളൂ. എങ്ങനെയാണോ ആദ്യകാലത്ത് വർഗീയശക്തികളുടെ നുഴഞ്ഞുകയറ്റത്തിനെതിരേ സി.പി.എമ്മും ഇടതുപക്ഷവും പ്രവർത്തിച്ചത് അത് കാലത്തിനനു സരിച്ചുള്ള മാറ്റങ്ങളോടെ തുടരണമെന്നും ജയരാജൻ പറഞ്ഞു. വോട്ടുചോർച്ചയുടെ പശ്ചാത്തലത്തിൽ സംസാ രിക്കുകയായിരുന്നു അദ്ദേഹം. ജാതിയടിസ്ഥാനത്തിലുണ്ടായി രുന്ന സമൂഹത്തെ വർഗാടിസ്ഥാ നത്തിൽ സംഘടിപ്പിച്ച് ഇടതുപക്ഷം ഉണ്ടാക്കിയ മുന്നേറ്റം തകർ ത്ത് കേരളത്തിൽ വേരുറപ്പിക്കാ നുള്ള ശ്രമത്തിലാണ് വർഗീയശക്തികൾ. അത്തരം നീക്കങ്ങളെ ജീവൻകൊടുത്ത് പ്രതിരോധിച്ച പ്രസ്ഥാനത്തിന്റെ അനുഭാവിക ളിൽ വർഗീയശക്തികളുടെ സ്വാധീനം കൂടുന്നുവെന്നത് വിഷമം ഉണ്ടാക്കുന്നതാണ്. അതു പരിശോധിച്ച് വഴിതെറ്റിയവരെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ബൂത്തു തലത്തിൽ ഉണ്ടാകുമെന്നും ജയരാജൻ പറഞ്ഞു. പൗരത്വനിയമ ഭേദഗതി പോലുള്ള വിഷയങ്ങളിൽ സി.പി. എമ്മും ഇടതുപക്ഷവും എടുത്ത നിലപാട് മുസ്‌ലിങ്ങളെ പ്രീണിപ്പിക്കുന്നതാണ് എന്ന പ്രചാരണത്തിൽ ജനങ്ങളിൽ ഒരു വിഭാഗത്തിന് തെറ്റിദ്ധാരണയുണ്ട്. അത്തരത്തിൽ തെറ്റിദ്ധരിക്കപ്പെ ട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമമാണ് ഇനിയങ്ങോട്ട് നടത്തേണ്ടത്.

അതാണ് തിരഞ്ഞെടുപ്പിൽനിന്നുള്ള പാഠം. കേരളത്തിൽ നുഴഞ്ഞുകയറാനുള്ള ആർ.എസ്.എസി ന്റെ നീക്കത്തിന്റെ ഭാഗമായിരുന്നു ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ. വിശ്വാസം വേറെ, വർഗീയത വേറെ എന്ന നിലപാട് സ്വീകരിച്ചു കൊണ്ടാണ് ആശയപരമായി പാർട്ടി അതിനെ പ്രതിരോധിച്ചത്. അന്നു ചിലർ അതിനെ ആർ.എസ്.എസ്. മോഡൽ എന്നു പറഞ്ഞ് കുറ്റപ്പെടുത്തി.

വിശ്വാസികളെ അവിശ്വാസികൾക്കൊപ്പം അണിനിരത്താൻഎന്നും കമ്മ്യൂണിസ്റ്റുകാർ പരിശ്രമിച്ചിട്ടുണ്ട്. കൊട്ടിയൂർ ഉത്സവവുമായി ബന്ധപ്പെട്ട് ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റിയുമായി സഹകരിച്ച് ഇനീഷ്യേറ്റീവ് ഫോർ റിഹാബിലിറ്റേഷൻ ആൻ്റ് പാലിയേറ്റീവ് കെയർ (ഐ.ആർ.പി.സി.) ഭക്തർക്ക് ക്ഷേത്രപരിസരത്തും കോളയാടും ചിറ്റാരിപ്പറമ്പിലും അന്നദാനം നടത്തുന്നുണ്ട്. വിശ്വാസികളെ ചേർത്ത് നിർത്താൻ ശ്രമിക്കുമ്പോൾ ഞങ്ങൾ വർഗീയതയ്ക്ക് എതിരാണെന്നതിന് തെളിവാണത് അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/210735/p-jayarajan-said-that-the-votes-of-the-party-members-were-not-leaked-in-the-lok-sabha-electionspj-said-that-it-was-the-vote-of-the-supporters-that-was-leaked)