---
title: "ഹിന്ദു സമുദായ വോട്ടിൽ കാര്യമായ ചോർച്ചയെന്ന് സി.പി.എം. വിലയിരുത്തൽ"
english_title: "CPM says that there is a significant leakage in the votes of the Hindu community.Evaluation"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/210785/cpm-says-that-there-is-a-significant-leakage-in-the-votes-of-the-hindu-communityevaluation"
published_at: "2024-06-08T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66641b36e5d95_Untitled-2_copy.jpg"
keywords: []
---

# ഹിന്ദു സമുദായ വോട്ടിൽ കാര്യമായ ചോർച്ചയെന്ന് സി.പി.എം. വിലയിരുത്തൽ

> **Lead Summary:** **** ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ അടിയന്തര തിരുത്തൽ നടപടികൾക്കൊരു ങ്ങി സി.പി.എം. നേതൃത്വം. ബി.ജെ.പിക്കുണ്ടായ വോട്ട് വർധന ഗൗരവമായി പരിശോധി ക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. മുന്നാക്കസമുദായ ഹിന്ദു വോട്ടിൽ കാര്യമായ ചോർച്ചയുണ്ടായി.

## Article Content

**** ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ അടിയന്തര തിരുത്തൽ നടപടികൾക്കൊരു ങ്ങി സി.പി.എം. നേതൃത്വം. ബി.ജെ.പിക്കുണ്ടായ വോട്ട് വർധന ഗൗരവമായി പരിശോധി ക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം. മുന്നാക്കസമുദായ ഹിന്ദു വോട്ടിൽ കാര്യമായ ചോർച്ചയുണ്ടായി.

ശബരിമല വിഷയം എൻ.എസ്.എസ്. ഇപ്പോഴും സജീവമായി നിലനിർത്തുന്നതിന്റെ ഗുണം ബി.ജെ.പിക്കാണ്. വകുപ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കാ നും പാർട്ടി മന്ത്രിമാരോടു യോഗം നിർദേശിച്ചു. സംസ്ഥാനത്തു ബി.ജെ.പി. 20 ശതമാനത്തോളം വോട്ട് നേടിയത് ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി. ജില്ലാ കമ്മി റ്റികളുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളിലേക്കു കടക്കും.

ഇടതുമുന്നണിക്കു സംസ്‌ഥാനത്തു പൊതുവായി വോട്ട് ശതമാനം കുറഞ്ഞില്ലെങ്കിലും മണ്ഡലാടിസ്‌ഥാനത്തിൽ ഗണ്യമായ കുറവുണ്ടാ യെന്നാണു വിലയിരുത്തൽ. പ്രധാനനേതാക്കൾ മത്സരിച്ച മണ്ഡല ങ്ങളിലെല്ലാം ബി.ജെ.പിക്കു വൻതോതിൽ വോട്ട് വർധിച്ചതു ഗൗരവ മായി പരിശോധിക്കും. രാജ്യസഭാ സീറ്റ് വിഭജനം യോഗത്തിൽ ചർ ച്ചയായില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/210785/cpm-says-that-there-is-a-significant-leakage-in-the-votes-of-the-hindu-communityevaluation)