---
title: "എം പി വീരേന്ദ്രകുമാർ  പരിസ്ഥിതിയുടെ രാഷ്ട്രീയം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ക്രാന്തദർശി :കെ.പി മോഹനൻ എം എൽ എ"
english_title: "MP Virendrakumar presented the politics of environment to the world as Krantadarsi: KP Mohanan MLA"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/210860/mp-virendrakumar-presented-the-politics-of-environment-to-the-world-as-krantadarsi-kp-mohanan-mla"
published_at: "2024-06-08T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66647c140a449_Untitled-4_copy.jpg"
keywords: []
---

# എം പി വീരേന്ദ്രകുമാർ  പരിസ്ഥിതിയുടെ രാഷ്ട്രീയം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ക്രാന്തദർശി :കെ.പി മോഹനൻ എം എൽ എ

> **Lead Summary:** **** രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാന കമ്മിറ്റി തലശ്ശേരി സംഗമം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എം.പി.വീരേന്ദ്രകുമാർ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**** രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാന കമ്മിറ്റി തലശ്ശേരി സംഗമം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എം.പി.വീരേന്ദ്രകുമാർ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ണിനു വേണ്ടിയും വെള്ളത്തിനു വേണ്ടിയും നമ്മുടെ വായുവിന് വേണ്ടിയും ശബ്ദിക്കാൻ ഇവിടെ രാഷ്ട്രീയക്കാരന് ബാധ്യതയുണ്ടെന്ന തിരിച്ചറിവ് നേരത്തെ പ്രകടിപ്പിച്ചിരുന്ന എം പി വിരേന്ദ്രകുമാറിന്റെ ഓർമ്മകൾ ഏതൊരു പരിസ്ഥിതി പ്രവർത്തകനും കരുത്തായി ഇന്നും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര ധനകാര്യ സഹമന്ത്രിയായിരിക്കേ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ഇ.എസ്.ഐ. ആസ്പത്രികളെ ആധുനികവത്കരിച്ചുവെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

സംസ്ഥാന പ്രസിഡൻ്റ് ഒ. പി. ഷീജ അധ്യക്ഷത വഹിച്ചു. വടകര ഡയറ്റ് ലക്ചറർ ടി.എൻ.കെ. നിഷ അനുസ്മരണ പ്രഭാഷണം നടത്തി.സുജ ബാലുശ്ശേരി,ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ പ്രവീൺ, സെക്രട്ടറി ഡോ.എ.രബിജ, ഉഷ രയരോത്ത്, വനജ വടകര, പി മോനിഷ, കെ കെ ജയപ്രകാശ്, നിഷ കുമാരി, ചീളിൽ ശോഭ, കെ.സിനി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/210860/mp-virendrakumar-presented-the-politics-of-environment-to-the-world-as-krantadarsi-kp-mohanan-mla)