---
title: "കണ്ണൂർ ജില്ലയിലെ നിർദ്ധനരായ  മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഐ എം എ  സ്കോളർഷിപ്പിന് അപേക്ഷിക്കാം"
english_title: "Indigent medical students of Kannur district can apply for IMA scholarship"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/211138/indigent-medical-students-of-kannur-district-can-apply-for-ima-scholarship"
published_at: "2024-06-10T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66669e789dde3_vfvffffff.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലെ നിർദ്ധനരായ  മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഐ എം എ  സ്കോളർഷിപ്പിന് അപേക്ഷിക്കാം

> **Lead Summary:** ** **തലശ്ശേരി ഐ എം എ യുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ സ്ഥിരതാമസക്കാരായ നിർദ്ധനരായ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്ക ഡോ.കെ.ടി.പി നമ്പ്യാർ, കെ.ടി.പി ശ്രീദേവി അമ്മ മെമ്മോറിയൽ എൻഡോവ്മെൻ്റ് നൽ‌കുന്നു.

## Article Content

** **തലശ്ശേരി ഐ എം എ യുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ സ്ഥിരതാമസക്കാരായ നിർദ്ധനരായ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്ക ഡോ.കെ.ടി.പി നമ്പ്യാർ, കെ.ടി.പി ശ്രീദേവി അമ്മ മെമ്മോറിയൽ എൻഡോവ്മെൻ്റ് നൽ‌കുന്നു.

മറ്റ് സ്കോളർഷിപ്പ് ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികളെ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. അർഹരായ വിദ്യാർത്ഥികൾ അവരുടെ കുടുംബ വരുമാനം തെളിയിക്കുന്ന രേഖകളും, പഠിക്കുന്ന മെഡിക്കൽ കോളേജിൻ്റെ പ്രിൻസിപ്പലിൻ്റെ സാക്ഷ്യപത്രവും സഹിതമുള്ള അപേക്ഷ ജൂൺ 25 നകം താഴെ പറയുന്ന മേൽവിലാസത്തിൽ എത്തിക്കുക. ഡോ. ബിതുൻ ബാലൻ, സെക്രട്ടറി ഐ.എം.എ, ഐ.എം.എ ഹൗസ്, കോർട്ട് റോഡ്, തലശേരി. പിൻ - 670 101. ഫോൺ : 0490 2320 892

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/211138/indigent-medical-students-of-kannur-district-can-apply-for-ima-scholarship)