---
title: "കൊട്ടിയൂരിലേക്കുള്ള  തിരക്കിനിടയിൽ മൊബൈൽ മോഷ്ടിക്കും, ഞൊടിയിടയിൽ ഓഫാക്കും ; മധ്യവയസ്കൻ തലശേരിയിൽ  പിടിയിൽ"
english_title: "In the rush to Kotiyur, the mobile will be stolen and switched off in a flash;Middle-aged man arrested in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/211411/in-the-rush-to-kotiyur-the-mobile-will-be-stolen-and-switched-off-in-a-flashmiddle-aged-man-arrested-in-thalassery"
published_at: "2024-06-11T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6667fe73b2f60_6667fa21ae715_kottiyur.jpg"
keywords: []
---

# കൊട്ടിയൂരിലേക്കുള്ള  തിരക്കിനിടയിൽ മൊബൈൽ മോഷ്ടിക്കും, ഞൊടിയിടയിൽ ഓഫാക്കും ; മധ്യവയസ്കൻ തലശേരിയിൽ  പിടിയിൽ

> **Lead Summary:** **ത​ല​ശ്ശേ​രി: ** പാ​ല​ക്കാ​ട് അ​ഗ​ളി​യി​ൽ​നി​ന്ന് ത​ല​ശ്ശേ​രി​യി​ലെ​ത്തി കൊ​ട്ടി​യൂ​ർ തി​ര​ക്കി​നി​ട​യി​ൽ തീ​ർ​ഥാ​ട​ക​രു​ടെ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ന്ന മ​ധ്യ​വ​യ​സ്ക​നെ ത​ല​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. അ​ഗ​ളി ക​ല്ലു​മ​ല​യി​ലെ പു​ളി​ച്ചി​ക്ക​ൽ സി​ദ്ദീ​ഖാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ത​ല​ശ്ശേ​രി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

## Article Content

**ത​ല​ശ്ശേ​രി: ** പാ​ല​ക്കാ​ട് അ​ഗ​ളി​യി​ൽ​നി​ന്ന് ത​ല​ശ്ശേ​രി​യി​ലെ​ത്തി കൊ​ട്ടി​യൂ​ർ തി​ര​ക്കി​നി​ട​യി​ൽ തീ​ർ​ഥാ​ട​ക​രു​ടെ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ന്ന മ​ധ്യ​വ​യ​സ്ക​നെ ത​ല​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. അ​ഗ​ളി ക​ല്ലു​മ​ല​യി​ലെ പു​ളി​ച്ചി​ക്ക​ൽ സി​ദ്ദീ​ഖാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ത​ല​ശ്ശേ​രി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

കു​ടും​ബ​ത്തോ​ടൊ​പ്പം കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കാ​നാ​യി ബ​സ് ക​യ​റാ​ൻ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ​ട്ടാ​മ്പി​യി​ലെ ച​ന്ദ്ര​ന്റെ പോ​ക്ക​റ്റി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​യെ ത​ല​ശ്ശേ​രി പൊ​ലീ​സ് കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി ഇ​യാ​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

സി​ദ്ദീ​ഖി​ന് മൊ​ബൈ​ലു​ക​ളോ​ട് വ​ലി​യ ഇ​ഷ്ട​മാ​ണെ​ന്നും ഉ​പ​യോ​ഗി​ച്ച് ര​സി​ക്കാ​ന​ല്ല, വി​റ്റു പ​ണ​മാ​ക്കാ​നാ​ണ് മോ​ഷ്ടി​ക്കു​ന്ന​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ്ടി​ക്കു​ന്ന മൊ​ബൈ​ലു​ക​ൾ പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ തെ​രു​വു​ക​ളി​ലാ​ണ് കി​ട്ടി​യ പ​ണ​ത്തി​ന് കൈ​മാ​റു​ന്ന​ത്. ഇ​തി​ന​കം നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ൾ സി​ദ്ദീ​ഖ് ത​ട്ടി​യെ​ടു​ത്ത് വി​ൽ​പ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. മോ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന ഫോ​ണു​ക​ൾ ഞൊ​ടി​യി​ട​യി​ൽ സ്വി​ച്ച് ഓ​ഫ് ചെ​യ്യു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/211411/in-the-rush-to-kotiyur-the-mobile-will-be-stolen-and-switched-off-in-a-flashmiddle-aged-man-arrested-in-thalassery)