---
title: "തലശേരി കോളേജ് ഓഫ് നഴ്സിംഗിലേക്ക് വിദ്യാർത്ഥികളുടെ  അപേക്ഷകൾ ക്ഷണിച്ചു"
english_title: "Applications are invited from students for Thalassery College of Nursing"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/211579/applications-are-invited-from-students-for-thalassery-college-of-nursing"
published_at: "2024-06-12T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669285e1c2a7_Untitled-1_copy.jpg"
keywords: []
---

# തലശേരി കോളേജ് ഓഫ് നഴ്സിംഗിലേക്ക് വിദ്യാർത്ഥികളുടെ  അപേക്ഷകൾ ക്ഷണിച്ചു

> **Lead Summary:** **തലശേരി: **കേരള കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ്റെ കീഴിൽ തലശ്ശേരി നെട്ടൂരിൽ പ്രവർത്തിച്ചു വരുന്ന കോളേജ് ഓഫ് നഴ്സിങ് തലശ്ശേരി ബി.എസ് സി നഴ്സിങ് , എം.എസ് സി നഴ്സിങ് കോഴ്സുകളിലേക്കും, കോ- ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ബി. പി.ടി, ബി.എസ്.സി എം.എൽ. ടി, ബി.എസ്.സി മെഡിക്കൽ ബയോകെമി സ്ട്രി , ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി, എം.പി.ടി. എന്നീ കോഴ്സുകളിലേക്കും 2024-25 അദ്ധ്യയന വർഷത്തിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

## Article Content

**തലശേരി: **കേരള കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ്റെ കീഴിൽ തലശ്ശേരി നെട്ടൂരിൽ പ്രവർത്തിച്ചു വരുന്ന കോളേജ് ഓഫ് നഴ്സിങ് തലശ്ശേരി ബി.എസ് സി നഴ്സിങ് , എം.എസ് സി നഴ്സിങ് കോഴ്സുകളിലേക്കും, കോ- ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ബി. പി.ടി, ബി.എസ്.സി എം.എൽ. ടി, ബി.എസ്.സി മെഡിക്കൽ ബയോകെമി സ്ട്രി , ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി, എം.പി.ടി. എന്നീ കോഴ്സുകളിലേക്കും 2024-25 അദ്ധ്യയന വർഷത്തിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

സയൻസ് വിഷയങ്ങളിൽ 50 % മാർക്കോടെ പ്ലസ് ടു പാസ്സായവർക്ക് 12-06-2024 മുതൽ ബി.എസ്.സി. നഴ്സിങ് എം.എസ് സി നഴ്സിങ് കോഴ്സുകളിലേക്കും, 15-06-2024 മുതൽ മറ്റ് പാരാ മെഡിക്കൽ കോഴ്സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. നഴ്സിങ് കോഴ്സുകളുടെ അപേക്ഷകൾ www.collegeofnursingthalassery.com എന്ന വെബ്സൈറ്റിലൂടെയും മറ്റ് പാരാമെഡിക്കൽ കോഴ്സുകളുടെ അപേക്ഷകൾ www.cihsthalassery.com എന്ന വെബ് സൈറ്റിലൂടെയും ഓൺലൈനായി മാത്രം അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ ഫീസ് ഓൺലൈനായി അടക്കേണ്ടതാണ്. എം.എസ്.സി നഴ്സിങ് , എം.പി.ടി കോഴ്സുകൾക്ക് 1200 രൂപയും മറ്റ് കോഴ്സുകൾക്ക് 1000 രൂപയുമാണ്. അപേക്ഷകൾ ഓൺലൈനായി ബി.എസ് സി നഴ്സിങ് 12 -07 -2024, എം.എസ് സി. നഴ്സിങ് 03-08-2024 ,മറ്റ് പാരാമെഡിക്കൻ കോഴ്സുകൾ 15 -07-2024 എന്നീ തിയ്യതികൾക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 04902351501 ,2351535,2350338,7012126354,6282390077 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/211579/applications-are-invited-from-students-for-thalassery-college-of-nursing)