---
title: "സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂരിൽ  യെല്ലോ അലർട്ട്"
english_title: "Chance of heavy rain in the state;Yellow alert in eight districts"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/211674/chance-of-heavy-rain-in-the-stateyellow-alert-in-eight-districts"
published_at: "2024-06-12T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66696f8387f46_download_(3).jpg"
keywords: []
---

# സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂരിൽ  യെല്ലോ അലർട്ട്

> **Lead Summary:** ***കണ്ണൂർ:*** സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകലിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

## Article Content

***കണ്ണൂർ:*** സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകലിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറാത്താവാഡയ്ക്ക് മുകളിൽ നിൽക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴയെ സ്വാധീനിക്കുന്നത്. മഴയ്ക്ക് ഒപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/211674/chance-of-heavy-rain-in-the-stateyellow-alert-in-eight-districts)