---
title: "വടകരയിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി"
english_title: "An elderly man was found dead after being hit by a train in Vadakara"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/211686/an-elderly-man-was-found-dead-after-being-hit-by-a-train-in-vadakara"
published_at: "2024-06-12T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66697798a2087_download_(8).jpg"
keywords: []
---

# വടകരയിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** **വടകര : **വടകരയിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വടകര റെയിൽവേ സ്റ്റേഷൻ ഹോം സിഗ്നൽ നമ്പർ 18A ഒന്തംറോഡ് ഓവർ ബ്രിഡ്‌ജ്‌ അടുത്താണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**വടകര : **വടകരയിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വടകര റെയിൽവേ സ്റ്റേഷൻ ഹോം സിഗ്നൽ നമ്പർ 18A ഒന്തംറോഡ് ഓവർ ബ്രിഡ്‌ജ്‌ അടുത്താണ് മൃതദേഹം കണ്ടെത്തിയത്.

70 വയസ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത് . പുലർച്ചെ 4 മണിയോടെയാണ് സംഭവം. ഏകദേശം 170 സെൻറീമീറ്റർ നീളവും തടിച്ച ശരീരവും നരച്ച താടിയുമാണുള്ളത് .

നീലയും കറുപ്പും വെള്ളയും കലർന്ന കള്ളിമുണ്ടും കറുപ്പും ചാരനിറവുമുള്ള കള്ളിഷർട്ടുമാണ് ധരിച്ചത്. ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടകര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. നമ്പർ: 04962524206 9497987186 9496975742

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/211686/an-elderly-man-was-found-dead-after-being-hit-by-a-train-in-vadakara)