---
title: "തോട്ടടയില്‍ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്‌റ്റുകൾ തകർത്ത്‌ കടകളിൽ ഇടിച്ചുകയറി; അപകട ദൃശ്യം പുറത്ത്   "
english_title: "In Thottada, an out-of-control car smashed electricity poles and rammed into shops;Accident scene outside"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/211843/in-thottada-an-out-of-control-car-smashed-electricity-poles-and-rammed-into-shopsaccident-scene-outside"
published_at: "2024-06-13T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a8c90076e9_Untitled-3_copy.jpg"
keywords: []
---

# തോട്ടടയില്‍ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്‌റ്റുകൾ തകർത്ത്‌ കടകളിൽ ഇടിച്ചുകയറി; അപകട ദൃശ്യം പുറത്ത്   

> **Lead Summary:** കണ്ണൂര്‍: തോട്ടടയില്‍ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്‌റ്റുകൾ തകർത്ത്‌ കടകളിൽ ഇടിച്ചുകയറി വൻ നാശനഷ്ടം. പോളിടെക്നികിന് മുൻവശം രാവിലെ 7.30 ഓടെയാണ്‌ സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. തലശേരിയിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് സഞ്ചരിച്ച കാറാണ്‌ അപകടത്തിൽപ്പെട്ടത്‌.

## Article Content

കണ്ണൂര്‍: തോട്ടടയില്‍ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്‌റ്റുകൾ തകർത്ത്‌ കടകളിൽ ഇടിച്ചുകയറി വൻ നാശനഷ്ടം. പോളിടെക്നികിന് മുൻവശം രാവിലെ 7.30 ഓടെയാണ്‌ സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. തലശേരിയിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് സഞ്ചരിച്ച കാറാണ്‌ അപകടത്തിൽപ്പെട്ടത്‌.

നിയന്ത്രണംവിട്ട കാർ റോഡരികിലെ നാല്‌ വൈദ്യുതി പോസ്റ്റും സമീപത്തെ കൈരളി ഹോട്ടലും തകർത്തു.    ഹോട്ടലിന്റെ മുൻഭാഗം പൂർണമായും തകർന്നു. ജീവനക്കാർ അടുക്കളയിലായതിനാൽ വൻദുരന്തം ഒഴിവായി. നാല്‌ വൈദ്യുതി പോസ്റ്റും സമീപത്തെ കൈരളി ഹോട്ടലും തകർത്തു. 

  ഹോട്ടലിന്റെ മുൻഭാഗം പൂർണമായും തകർന്നു. ജീവനക്കാർ അടുക്കളയിലായതിനാൽ വൻദുരന്തം ഒഴിവായി. അടുക്കളയിലായതിനാൽ വൻദുരന്തം ഒഴിവായി.

സമീപം നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും ഹോട്ടലിലെ സിസിടിവി കാമറകളും അപകടത്തിൽ തകർന്നു. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതിനാൽ പ്രദേശത്തെ വൈദ്യുതി മുടങ്ങി. കെഎസ്ഇബി ജീവനക്കാരെത്തി തകർന്ന തൂണുകൾ മാറ്റി വൈദ്യുതി പുനസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/211843/in-thottada-an-out-of-control-car-smashed-electricity-poles-and-rammed-into-shopsaccident-scene-outside)