---
title: "കൊടുവള്ളിയിൽ ഓട്ടോ ഇടിച്ച് പരിക്കേറ്റ  വർക്ക് ഷോപ്പ് ഉടമ ചികിത്സയിലിരിക്കെ മരിച്ചു"
english_title: "A workshop owner who was hit by an auto in Koduvalli died while undergoing treatment"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/211963/a-workshop-owner-who-was-hit-by-an-auto-in-koduvalli-died-while-undergoing-treatment"
published_at: "2024-06-13T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666b02b5b317b_Untitled-4_copy.jpg"
keywords: []
---

# കൊടുവള്ളിയിൽ ഓട്ടോ ഇടിച്ച് പരിക്കേറ്റ  വർക്ക് ഷോപ്പ് ഉടമ ചികിത്സയിലിരിക്കെ മരിച്ചു

> **Lead Summary:** **തലശ്ശേരി : ** കൊടുവള്ളി യിലെ നിഖിൽ ഇൻ്റസ്‌ടിസ് ബോഡി വർക്ക് ഷാപ്പ് ഉടമ ധർമ്മടം ബ്രണ്ണൻ കോളേജിന് മുൻ വശത്തെ നിഖിൽ നിവാസിൽ പവിത്രനാണ് മരണപ്പെട്ടത്.

## Article Content

**തലശ്ശേരി : ** കൊടുവള്ളി യിലെ നിഖിൽ ഇൻ്റസ്‌ടിസ് ബോഡി വർക്ക് ഷാപ്പ് ഉടമ ധർമ്മടം ബ്രണ്ണൻ കോളേജിന് മുൻ വശത്തെ നിഖിൽ നിവാസിൽ പവിത്രനാണ് മരണപ്പെട്ടത്.

ചൊവ്വാഴ്‌ച ഉച്ചക്കായിരുന്നു അപകടം. കാലിന് അസുഖമുള്ള പവിത്രൻ സ്വന്തം വർക്ക് ഷാപ്പിൽ നിന്നും മരുന്ന് വാങ്ങാനായി റോഡ് മുറിച്ചു നടക്കുന്ന തിനിടയിൽ പെട്ടെന്ന് എത്തിയ ഓട്ടോറി ക്ഷ ഇടിക്കുകയായിരുന്നു. ഓടിയെത്തി യവർ ഉടൻ തൊട്ടടുത്ത സഹകരണ ആശുപത്രിയിലെത്തിച്ചു.

സ്ഥിതി ഗുരുതരമായതിനാൽ ഇവിടെനിന്നും മംഗലാപുരം ഹെഗ്‌ഡേ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രണ്ടോടെയായിരുന്നു മരണം.

ധർമ്മടം സ്നേഹതീരത്ത് നിന്നും ഡയാലിസിസ് നടത്തി തിരികെ വീട്ടിലേക്ക് പോവുകയായിരുന്ന ഡ്രൈവർ ഓടിച്ച ഓട്ടോയാണ് പവിത്രനെ ഇടിച്ചു വിഴ്ത്തിയത്. ഓട്ടോ ധർമ്മടം പോലിസ് കസ്റ്റഡിയിലാണുള്ളത്. നളിനിയാണ് പവിത്രൻ്റെ ഭാര്യ. നിവിൻ, നിഖിൽ (ഇരുവരും ഗൾ ഫ്) മക്കളും നിമിഷ, സ്‌മിഗ മരുമക്കളുമാണ്. സഹോദരങ്ങൾ ബാലൻ, ചന്ദ്രൻ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/211963/a-workshop-owner-who-was-hit-by-an-auto-in-koduvalli-died-while-undergoing-treatment)