---
title: "കോളേജ് സംഘർഷത്തിന് തുടർച്ച ; തലശേരി സ്വദേശിയായ  21കാരന് മർദനം"
english_title: "College conflict continues;A 21-year-old native of Thalassery was beaten up"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/212045/college-conflict-continuesa-21-year-old-native-of-thalassery-was-beaten-up"
published_at: "2024-06-14T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666bba4fc53eb_Untitled-1_copy.jpg"
keywords: []
---

# കോളേജ് സംഘർഷത്തിന് തുടർച്ച ; തലശേരി സ്വദേശിയായ  21കാരന് മർദനം

> **Lead Summary:** ***തലശേരി: ***കൂത്തുപറമ്പിൽ സ്വകാര്യ കോളേജിൽ നേരത്തെയു ണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി 21കാരനെ ആറംഗ സംഘം തടഞ്ഞുവച്ച് ഹെൽമറ്റ് കൊണ്ട് ആക്രമിച്ചു. തലശേരി ടി.സി മുക്കിലെ അൽമദനി ഹൗസിൽ മുഹമ്മദ് ഫവാസിനാണ് മർദനമേറ്റത്.

## Article Content

***തലശേരി: ***കൂത്തുപറമ്പിൽ സ്വകാര്യ കോളേജിൽ നേരത്തെയു ണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി 21കാരനെ ആറംഗ സംഘം തടഞ്ഞുവച്ച് ഹെൽമറ്റ് കൊണ്ട് ആക്രമിച്ചു. തലശേരി ടി.സി മുക്കിലെ അൽമദനി ഹൗസിൽ മുഹമ്മദ് ഫവാസിനാണ് മർദനമേറ്റത്.

ഇയാളെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. നരവൂർ തെക്കേലമുക്കിൽ വച്ച് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ഒരു സംഘം അക്രമിക്കുകയായിരുന്നു.

ഇവരെല്ലാം ഇതേ കോളേജ് വിദ്യാർത്ഥികളാണ്. നേരത്തെ കോളേജിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാ യിരുന്നു മർദനം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/212045/college-conflict-continuesa-21-year-old-native-of-thalassery-was-beaten-up)