---
title: "കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് ; കണ്ണൂരിൽ യുവാവിന് നഷ്ടമായത് 17 ലക്ഷത്തോളം"
english_title: "Fraud by claiming to give more profit;In Kannur, the youth lost around 17 lakhs"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/213437/fraud-by-claiming-to-give-more-profitin-kannur-the-youth-lost-around-17-lakhs"
published_at: "2024-06-20T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673d618e67b2_nmmm.jpg"
keywords: []
---

# കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് ; കണ്ണൂരിൽ യുവാവിന് നഷ്ടമായത് 17 ലക്ഷത്തോളം

> **Lead Summary:** ****** സോഷ്യൽ മീഡിയയിൽ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് 16 ല ക്ഷത്തിലധികം രൂപ നഷ്ടമായി. പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന പരസ്യത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത കക്കാട് അത്താഴക്കുന്ന് സ്വദേശിയായ 41 കാരനാണ് പണം നഷ്ടമായത്.

## Article Content

****** സോഷ്യൽ മീഡിയയിൽ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് 16 ല ക്ഷത്തിലധികം രൂപ നഷ്ടമായി. പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന പരസ്യത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത കക്കാട് അത്താഴക്കുന്ന് സ്വദേശിയായ 41 കാരനാണ് പണം നഷ്ടമായത്.

സോഷ്യൽ മീഡിയ വഴി കണ്ട പരസ്യത്തിന്റെ ലിങ്കിൽ കയറിയ യുവാവിനോട് തട്ടിപ്പ് സംഘം ആദ്യം കുറച്ച് പണം നിക്ഷേപിക്കാൻ ആവശ്യ പ്പെട്ടു. അതിന്റെ ലാഭ വിഹിതം തിരിച്ച് നൽകി. പിന്നീട് ഇരട്ടി തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ മാസം 3 മുതൽ 29 വരെയുള്ള തിയതികളിലായി 16, 88000 രൂപയാണ് യുവാവിൽ നിന്ന് സംഘം തട്ടിയെ ടുത്തത്. ദിവസങ്ങൾ പിന്നിട്ടിട്ടും നിക്ഷേപിച്ച പണമോ ലാഭവിഹിതമോ തിരികെ ലഭിക്കാത്തതിനെ തുടർന്ന് യുവാവ് സൈബർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/213437/fraud-by-claiming-to-give-more-profitin-kannur-the-youth-lost-around-17-lakhs)