---
title: "മാനന്തവാടി എംഎല്‍എ ഒ.ആർ കേളു മന്ത്രിസഭയിലേക്ക്"
english_title: "Mananthavadi MLA OR Kelu to Cabinet"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/213445/mananthavadi-mla-or-kelu-to-cabinet"
published_at: "2024-06-20T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673dc2cc5d3b_Untitled-6_copy.jpg"
keywords: []
---

# മാനന്തവാടി എംഎല്‍എ ഒ.ആർ കേളു മന്ത്രിസഭയിലേക്ക്

> **Lead Summary:** ലോക്സഭാ എംപിയായി കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കും. പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് നല്‍കുക.

## Article Content

ലോക്സഭാ എംപിയായി കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കും. പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് നല്‍കുക.

സിപിഎം സംസ്ഥാന സമിതിയംഗമാണ് ഒ ആര്‍ കേളു. അതേസമയം, കേരള മന്ത്രി സഭയില്‍ ചെറിയ മാറ്റങ്ങളും ഉണ്ടാവും. വി.എന്‍ വാസവന് ദേവസ്വം വകുപ്പിന്‍റെ ചുമതല നല്‍കും.

പാര്‍ലമെന്‍ററി കാര്യ വരുപ്പ് എം.ബി രാജേഷിന് നല്‍കും. ലോക്സഭാ എംപിയായി രാധാകൃഷ്ണൻ തെര‍ഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെച്ചത്.

പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്നത്. ആലത്തൂരിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/213445/mananthavadi-mla-or-kelu-to-cabinet)