---
title: "തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച  യുവാവിൻ്റെ ഖബറടക്കം ഇന്ന്"
english_title: "Today, the grave of the young man who died after being hit by a train in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/213624/today-the-grave-of-the-young-man-who-died-after-being-hit-by-a-train-in-thalassery"
published_at: "2024-06-21T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6674e331e31f7_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച  യുവാവിൻ്റെ ഖബറടക്കം ഇന്ന്

> **Lead Summary:** **തലശേരി: ** തലശ്ശേരി ടെമ്പിൾ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ മുഴപ്പിലങ്ങാട് എ.കെ.ജി റോഡിലെ ഫലക്കിൽ പരിയാട്ട് ഷമീറിൻ്റെ ഖബറടക്കം ഇന്ന്.

## Article Content

**തലശേരി: ** തലശ്ശേരി ടെമ്പിൾ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ മുഴപ്പിലങ്ങാട് എ.കെ.ജി റോഡിലെ ഫലക്കിൽ പരിയാട്ട് ഷമീറിൻ്റെ ഖബറടക്കം ഇന്ന്.

വ്യാഴാഴ്ച്ച ഉച്ചക്കാണ് സംഭവം. ആർ.പി.എഫും തലശ്ശേരി പൊലീസും സ്ഥലത്തെത്തി പരിശോധിച്ച മൃതദേഹം ഗവ.ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

തലശ്ശേരി ഒ.വി റോഡ് ക്വാളിറ്റി ബേക്കറിയിലെ ജീവനക്കാരനായിരുന്നു. മുഹമ്മദിന്റെയും, റാബിയയുടെയും മകനാണ്. സീനത്താണ് ഭാര്യ. മക്കൾ: മുഹമ്മദ് സിദാൻ, ആമിന, മുഹമ്മദ് സൈൻ. ഖബറടക്കം ഇന്ന് ഉച്ചക്ക് 12 ന് സൈദാർ പള്ളി ഖബർസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/213624/today-the-grave-of-the-young-man-who-died-after-being-hit-by-a-train-in-thalassery)