---
title: "തലശേരി - മാഹി ബൈപ്പാസിലെ ടോൾ നിരക്ക് വർധന ; ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി."
english_title: "Toll rate hike on Thalassery-Mahi Bypass;DYFI held a protest march."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/213981/toll-rate-hike-on-thalassery-mahi-bypassdyfi-held-a-protest-march"
published_at: "2024-06-22T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66767c3a1252b_Untitled-1_copy.jpg"
keywords: []
---

# തലശേരി - മാഹി ബൈപ്പാസിലെ ടോൾ നിരക്ക് വർധന ; ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി.

> **Lead Summary:** ***തലശ്ശേരി: *** തലശ്ശേരി - മാഹി ബൈപ്പാസിൽ വ ർദ്ധിപ്പിച്ച ടോൾ നിരക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ ബൂത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

## Article Content

***തലശ്ശേരി: *** തലശ്ശേരി - മാഹി ബൈപ്പാസിൽ വ ർദ്ധിപ്പിച്ച ടോൾ നിരക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ ബൂത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

കാർ, ജീപ്പ്, വാൻ, എൽ എം വി വാഹനങ്ങൾക്ക് ഒരുഭാഗത്തേക്കുള്ള തുക 65ൽ നിന്ന് 75 രൂപയാക്കി. ഇരുഭാഗത്തേക്കു മുള്ള യാത്രാനിരക്ക് 100ൽനിന്ന് 110 രൂപയായി.

ഒറ്റയടിക്ക് പത്തു രൂപയാണ് ടോൾ നിരക്ക് വർധിപ്പിച്ചത്. 50 യാത്രകൾക്ക് 2,195 രൂപയിൽന്ന് 2,440 രൂപയാക്കി. പത്തു ശതമാനമാണ് ടോൾ നിരക്ക് വർധിപ്പിച്ചത്. കൊളശ്ശേരിയിൽ നിന്ന് പ്രകടനമായാണ് ടോൾ ബൂത്തിലേക്ക് മാർച്ച് നടത്തിയത്.

ഡി വൈ എഫ് ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു. പി വി സച്ചിൻ അധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അഫ്‌സൽ, സംസ്‌ഥാന കമ്മിറ്റി അംഗം പി എം അഖിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സനീഷ് പൂവാടൻ, വി ശരത്, മുഹ മ്മദ് ഫാസിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/213981/toll-rate-hike-on-thalassery-mahi-bypassdyfi-held-a-protest-march)