---
title: "പെട്രോൾ പമ്പിലെത്തിയപ്പോൾ  ഓട്ടോറിക്ഷക്കകത്ത് പെരുമ്പാമ്പ് ;  ഏറെനേരം പരിഭ്രാന്തി"
english_title: "When he reached the petrol pump, there was a python inside the autorickshaw;Panic for a long time"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/214229/when-he-reached-the-petrol-pump-there-was-a-python-inside-the-autorickshawpanic-for-a-long-time"
published_at: "2024-06-23T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677bbe8609df_Untitled-1_copy.jpg"
keywords: []
---

# പെട്രോൾ പമ്പിലെത്തിയപ്പോൾ  ഓട്ടോറിക്ഷക്കകത്ത് പെരുമ്പാമ്പ് ;  ഏറെനേരം പരിഭ്രാന്തി

> **Lead Summary:** ***ഇരിട്ടി: *** ഇരിട്ടി പത്തൊമ്പതാം മൈൽ സ്വദേശി ഷാജിയുടെ ഓട്ടോറിക്ഷ ക്കകത്താണ് പെരുമ്പാമ്പിന്റെ കുട്ടി കയറിക്കൂടിയത്. ഷാജി ഓട്ടോറിക്ഷയുമായി പോകുന്നതിനിടയിൽ കീഴൂരിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ കയറിയതായിരുന്നു. പെട്രോൾ ടാങ്കിന്റെ മൂടി തുറക്കുന്നതിനിടയിലാണ് പാമ്പിനെ കാണുന്നത്.

## Article Content

***ഇരിട്ടി: *** ഇരിട്ടി പത്തൊമ്പതാം മൈൽ സ്വദേശി ഷാജിയുടെ ഓട്ടോറിക്ഷ ക്കകത്താണ് പെരുമ്പാമ്പിന്റെ കുട്ടി കയറിക്കൂടിയത്. ഷാജി ഓട്ടോറിക്ഷയുമായി പോകുന്നതിനിടയിൽ കീഴൂരിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ കയറിയതായിരുന്നു. പെട്രോൾ ടാങ്കിന്റെ മൂടി തുറക്കുന്നതിനിടയിലാണ് പാമ്പിനെ കാണുന്നത്.

ഇതിനിടയിൽ പാമ്പ് ഡീസൽ ടാങ്കിന് മുകളിൽ കയറിയിരുന്നു.സ്ഥലത്ത് കൂടിയവരെല്ലാം ചേർന്ന് ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. മാർക്ക് പ്രവർത്തകനും വനം വകുപ്പ് താൽക്കാലിക ജീവനക്കാരനുമായ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി പെരുമ്പാമ്പിൻ കുട്ടിയാണെന്നറിയിച്ചതോടെയാ ണ് എല്ലാവർക്കും സമാധാനമായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/214229/when-he-reached-the-petrol-pump-there-was-a-python-inside-the-autorickshawpanic-for-a-long-time)