വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയതിന് പിന്നാലെ മോഷണം; 32 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയതിന് പിന്നാലെ മോഷണം; 32 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
Jun 25, 2024 10:56 AM | By Rajina Sandeep

(www.thalasserynews.in)  കൊടുവള്ളിയില്‍ വീടിന്‍റെ വാതില്‍ കുത്തിത്തുറന്ന് 32 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. കിഴക്കോത്ത് കച്ചേരിമുക്ക് താളിയില്‍ മുസ്തഫയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വന്‍മോഷണം നടന്നത്.

വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്. വീടിന്റെ അടുക്കള ഭാഗത്തെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ടും വാതിലിന്റെ പൂട്ടും തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ മുകള്‍ നിലയിലെ കിടപ്പ് മുറിയിലെ അലമാര തുറന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. മുസ്തഫയുടെ ഭാര്യ ശനിയാഴ്ച രാവിലെയാണ് വീട് പൂട്ടി ബന്ധുവീട്ടില്‍ പോയത്.

ഞായറാഴ്ച രാവിലെ സമീപത്തെ ബന്ധുകളാണ് വീടിന്റെ വാതിലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് വീട്ടുകാരെത്തി നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ നഷ്ടമായ കാര്യം സ്ഥിരീകരിച്ചത്.

പിന്നീട് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Theft after the family went to a relative's house;32 Pavan's gold ornaments were stolen

Next TV

Related Stories
പുഷ്പൻ്റെ വേർപാട് ; നാളെ മാഹിയിലും ഹർത്താൽ,  സ്പീക്കറുടെ എല്ലാ പരിപാടികളും മാറ്റിവച്ചു

Sep 28, 2024 07:56 PM

പുഷ്പൻ്റെ വേർപാട് ; നാളെ മാഹിയിലും ഹർത്താൽ, സ്പീക്കറുടെ എല്ലാ പരിപാടികളും മാറ്റിവച്ചു

നാളെ മാഹിയിലും ഹർത്താൽ, സ്പീക്കറുടെ എല്ലാ പരിപാടികളും...

Read More >>
തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച  കെട്ടിടത്തിന്റെ ഉദ്ഘാടനം  ഞായറാഴ്ച  നടക്കും

Sep 28, 2024 03:49 PM

തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച  നടക്കും

തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച ...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Sep 28, 2024 03:21 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം

Sep 28, 2024 02:33 PM

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവിന്...

Read More >>
ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷന്‍ കടയുടെ  ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്

Sep 28, 2024 02:31 PM

ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്

ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനം ഒക്ടോബര്‍...

Read More >>
ഉരുൾ പൊട്ടൽ ദുരന്തം:  കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ് പ്രദേശം

Sep 28, 2024 11:17 AM

ഉരുൾ പൊട്ടൽ ദുരന്തം: കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ് പ്രദേശം

കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ്...

Read More >>
Top Stories










News Roundup