കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സിപിഎമ്മിനെ പ്രതി ചേർത്ത് ഇ.ഡി; പാർട്ടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി

കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സിപിഎമ്മിനെ പ്രതി ചേർത്ത് ഇ.ഡി; പാർട്ടിയുടെ സ്വത്തുക്കളും കണ്ടുകെട്ടി
Jun 29, 2024 10:28 AM | By Rajina Sandeep

കരുവന്നൂർ:(www.thalasserynews.in)  കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണമിടപാട് കേസിൽ സിപിഎമ്മിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതി ചേർത്തു. കരുവന്നൂർ ബാങ്കിൽനിന്നു തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്ന് ഇ.ഡി റിപ്പോർട്ടിൽ പറയുന്നു. സിപിഎമ്മിന്റെ സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടി.

സിപിഎമ്മിന്റേതും സ്വകാര്യ വ്യക്തികളുടേതും ഉൾപ്പെടെ 29 കോടിയുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്. സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്റെ പേരിലുള്ളതാണു കണ്ടുകെട്ടിയ സ്വത്തും അക്കൗണ്ടുകളും. പാർട്ടിയുടെ വിവിധ ഘടകങ്ങളുടെ 8 അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്.

തൃശൂർ ജില്ലാ കമ്മിറ്റിയുടെ 2 അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടും. പൊറത്തിശേരി ലോക്കൽ കമ്മിറ്റി ഓഫിസ് നിർമിക്കാൻ വാങ്ങിയ ഭൂമിയും കണ്ടുകെട്ടി.

സിപിഎമ്മിൽനിന്ന് മാത്രം കണ്ടുകെട്ടിയത് 73 ലക്ഷത്തിന്റെ സ്വത്തുക്കളാണ്. 9 വ്യക്തികളുടെ സ്വത്തുക്കളും കണ്ടുകെട്ടി. കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് അനധികൃതമായി ലോൺ സമ്പാദിച്ചവരുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇ.ഡി നടപടിയെ സംബന്ധിച്ച് സിപിഎം നേതാക്കൾ പ്രതികരിച്ചില്ല.

ED adds CPM as accused in Karuvannur black money transaction case;The properties of the party were also confiscated

Next TV

Related Stories
നാദാപുരത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

Jul 1, 2024 10:08 PM

നാദാപുരത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

ചാലപ്പുറത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു. കത്തിനശിച്ചത് എണ്ണായിരത്തോളം...

Read More >>
പെട്രോളുമായി വീട്ടിലെത്തി അക്രമം നടത്തിയതിന് മകളുടെ മുൻ ഭർത്താവിനെതിരെ കേസ്

Jul 1, 2024 08:00 PM

പെട്രോളുമായി വീട്ടിലെത്തി അക്രമം നടത്തിയതിന് മകളുടെ മുൻ ഭർത്താവിനെതിരെ കേസ്

പെട്രോൾ നിറച്ച കുപ്പിയുമായി വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും അക്രമം നടത്തുകയും ചെയ്തതിന് യുവാവിന്റെ പേരിൽ...

Read More >>
ഭാരതീയ ന്യായ സംഹിത ; കേരളത്തിലെ ആദ്യ കേസ് രജിസ്റ്റർ  ചെയ്തു

Jul 1, 2024 06:55 PM

ഭാരതീയ ന്യായ സംഹിത ; കേരളത്തിലെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു

രാജ്യത്ത് ഇന്നുമുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ശിക്ഷ നിയമപ്രകാരമുള്ള കേരളത്തിലെ ആദ്യത്തെ കേസ് രജിസ്റ്റർ...

Read More >>
20 ലിറ്റർ  മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരിയിൽ പിടിയിൽ

Jul 1, 2024 03:30 PM

20 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരിയിൽ പിടിയിൽ

മാഹിയിൽ നിന്നും വിലക്കുറച്ച് ലഭിക്കുന്ന മദ്യം കേരളത്തിൽ എത്തിച്ച് അധിക വിലക്ക് വില്പന നടത്തുന്ന ആളാണ്...

Read More >>
ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Jul 1, 2024 03:22 PM

ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ...

Read More >>
സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന്  മന്ത്രി വീണാ ജോര്‍ജ്

Jul 1, 2024 02:38 PM

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്...

Read More >>
Top Stories










News Roundup