---
title: "വടകരയിലെ വീട്ട് പറമ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി"
english_title: "A python was caught from a house plot in Vadakara"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/215921/a-python-was-caught-from-a-house-plot-in-vadakara"
published_at: "2024-06-29T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fa69c1aca9_667f9b5e99b9f_python.jpg"
keywords: []
---

# വടകരയിലെ വീട്ട് പറമ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:** വടകര: ***അഴിയൂരിൽ വീട്ട് പറമ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി 8.30 യോടെ ആയിരുന്നു സംഭവം. *** ചോമ്പാല എം പി റോഡിൽ നിന്നും കെ സി മമ്മു എന്ന ആളുടെ വീടിന്റെ പറമ്പിലേക്ക് കയറുകയായിരുന്ന 2.5 മീറ്ററോളം നീളം ഉള്ള വരുന്ന പാമ്പിനെയാണ് പ്രദേശവാസികൾ ചേർന്നു പിടികൂടിയത്.

## Article Content

വടകര: ***അഴിയൂരിൽ വീട്ട് പറമ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി 8.30 യോടെ ആയിരുന്നു സംഭവം. *** ചോമ്പാല എം പി റോഡിൽ നിന്നും കെ സി മമ്മു എന്ന ആളുടെ വീടിന്റെ പറമ്പിലേക്ക് കയറുകയായിരുന്ന 2.5 മീറ്ററോളം നീളം ഉള്ള വരുന്ന പാമ്പിനെയാണ് പ്രദേശവാസികൾ ചേർന്നു പിടികൂടിയത്.

പെരുമ്പാമ്പിനെ അത് വഴി വന്ന ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയും, പ്രദേശ വാസികൾ ചേർന്ന് പിടികൂടുകയുമായിരുന്നു. അവസരയോജിതമായ ഇടപെടലിലൂടെയാണ് ഇതിനെ പിടിക്കാൻ കഴിഞ്ഞത് എന്നാണ് പ്രദേശ വാസികൾ പറയുന്നത് .

സംഭവം പിന്നീട് ഫോറെസ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയും, കോഴിക്കോട് കുറ്റ്യാടിയിൽ നിന്നും വന്ന ഫോറെസ്റ്റ്‌ ഉദ്യോഗസ്ഥർക്ക് പെരുമ്പാമ്പിനെ കൈമാറുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/215921/a-python-was-caught-from-a-house-plot-in-vadakara)