മിഠായിത്തെരുവില്‍, 'വന്നോളീ..ന്ന്' പറഞ്ഞ് വഴിതടഞ്ഞാല്‍ പോലീസ് പിടിവീഴും

മിഠായിത്തെരുവില്‍, 'വന്നോളീ..ന്ന്' പറഞ്ഞ് വഴിതടഞ്ഞാല്‍ പോലീസ് പിടിവീഴും
Jul 1, 2024 12:29 PM | By Rajina Sandeep

കോഴിക്കോട് :(www.thalasserynews.in)  കോഴിക്കോടിന്റെ പ്രൗഢിയുടെ ഭാഗമായ മിഠായിത്തെരുവിലെത്തുന്നവരെ കടകളിലേക്ക് വിളിച്ചു കൊണ്ടുപോയാല്‍ പോലീസ് കേസാവും. ആളുകളെ തോന്നുംപോലെ വിളിച്ചുകൊണ്ടുപോകുന്നതും ഇടക്ക് ദ്വയാര്‍ത്ഥ പ്രയോഗം വരുന്നതും വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ഇത്.

ഈ രീതി തുടര്‍ന്നാല്‍ കേസെടുക്കുന്ന കാര്യത്തില്‍ ഇനി വിട്ടുവീഴ്ച ഉണ്ടാവില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഒരു സ്ത്രീ ഇത്തരത്തിലുള്ള മോശം ഇടപെടലുകളെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതോടെയാണ് നടപടി ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചത്.

മുന്നോട്ടുപോകാന്‍ വിടാതെ, തടഞ്ഞുനിര്‍ത്തിക്കൊണ്ടാണ് വിളിച്ചുകയറ്റുന്നവര്‍ നില്‍ക്കുന്നത്. ഇത് തെരുവിലേക്കും കടകളിലേക്കും എത്തുന്നവരെ അകറ്റുകയാണ് ചെയ്യുകയെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.

കടകളില്‍നിന്ന് വഴിയിലേക്കിറങ്ങി ആളുകളെ വിളിച്ചുകയറ്റേണ്ടെന്ന് നേരത്തേ വ്യാപാരികള്‍ തീരുമാനിച്ചിരുന്നെങ്കിലും ഒരു വിഭാഗം കച്ചവടക്കാര്‍ ഇത് തുടരുകയായിരുന്നു. പിഴയും കേസും ഉള്‍പ്പടെയുളള നിയമ നടപടികള്‍ക്കൊപ്പം പോലീസ് പരിശോധന കൂടി ശക്തമായതോടെയാണ് വഴിയില്‍ ഇറങ്ങിയുള്ള വിളിച്ചുകയറ്റല്‍ ഒഴിവാക്കിയത്

In Mithaitheru, the police will catch you if you block the road by saying 'Vannoli..'

Next TV

Related Stories
മാന്നാറിലെ കൊലപാതകം: മൂന്ന് പ്രതികള്‍ അറസ്റ്റില്‍; ഒന്നാംപ്രതിയെ ഉടന്‍ നാട്ടിലെത്തിച്ചേക്കും

Jul 3, 2024 03:00 PM

മാന്നാറിലെ കൊലപാതകം: മൂന്ന് പ്രതികള്‍ അറസ്റ്റില്‍; ഒന്നാംപ്രതിയെ ഉടന്‍ നാട്ടിലെത്തിച്ചേക്കും

മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്...

Read More >>
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jul 3, 2024 01:40 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര...

Read More >>
നാദാപുരം വാണിമേലിലെ വാടക കോർട്ടേഴ്സിൽ അതിഥിതൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

Jul 3, 2024 01:24 PM

നാദാപുരം വാണിമേലിലെ വാടക കോർട്ടേഴ്സിൽ അതിഥിതൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

നാദാപുരം വാണിമേലിലെ വാടക കോർട്ടേഴ്സിൽ അതിഥിതൊഴിലാളി തൂങ്ങി മരിച്ച...

Read More >>
ചെമ്പ്കമ്പി മോഷണം;  തലശ്ശേരി ബിഎസ്എൻഎൽ ഭവനിൽ മോഷണം  പ്രതി അറസ്റ്റിൽ

Jul 3, 2024 12:32 PM

ചെമ്പ്കമ്പി മോഷണം; തലശ്ശേരി ബിഎസ്എൻഎൽ ഭവനിൽ മോഷണം പ്രതി അറസ്റ്റിൽ

തലശ്ശേരി ബിഎസ്എൻഎൽ ഭവനിൽ മോഷണം പ്രതി...

Read More >>
കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം

Jul 3, 2024 11:58 AM

കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം

കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത...

Read More >>
ഷോർണ്ണൂർ - കണ്ണൂർ ട്രൈയിന് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം നൽകി

Jul 3, 2024 11:52 AM

ഷോർണ്ണൂർ - കണ്ണൂർ ട്രൈയിന് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം നൽകി

ഷോർണ്ണൂർ - കണ്ണൂർ ട്രൈയിന് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം...

Read More >>
Top Stories










News Roundup