---
title: "ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്"
english_title: "Heavy rain will continue;Orange alert in two districts and yellow alert in six districts"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/216508/heavy-rain-will-continueorange-alert-in-two-districts-and-yellow-alert-in-six-districts"
published_at: "2024-07-01T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66827cc18e86e_download_(1).jpg"
keywords: []
---

# ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

> **Lead Summary:** കണ്ണൂര്‍ : **** സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

കണ്ണൂര്‍ : **** സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് ഉളളത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ശക്തമായ മഴ കണക്കിലെടുത്ത് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/216508/heavy-rain-will-continueorange-alert-in-two-districts-and-yellow-alert-in-six-districts)