---
title: "20 ലിറ്റർ  മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരിയിൽ പിടിയിൽ"
english_title: "A middle-aged man was arrested in Thalassery with 20 liters of Mahi liquor"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/216511/a-middle-aged-man-was-arrested-in-thalassery-with-20-liters-of-mahi-liquor"
published_at: "2024-07-01T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66827eb15a6b3_Untitled-2_copy.jpg"
keywords: []
---

# 20 ലിറ്റർ  മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരിയിൽ പിടിയിൽ

> **Lead Summary:** ***തലശ്ശേരി : ***20 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരി എക്സൈസിൻ്റെ പിടിയിൽ. മാടപ്പീടികയിൽ വാഹന പരിശോധനക്കിടെ KL 58 B 7372 ശ്രീഗണേഷ് ബസ്സിൽ നിന്നുമാണ് അനധികൃതമായി മദ്യം കടത്തിയയാളെ കസ്റ്റഡിയിലെടുത്തത്.

## Article Content

***തലശ്ശേരി : ***20 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരി എക്സൈസിൻ്റെ പിടിയിൽ. മാടപ്പീടികയിൽ വാഹന പരിശോധനക്കിടെ KL 58 B 7372 ശ്രീഗണേഷ് ബസ്സിൽ നിന്നുമാണ് അനധികൃതമായി മദ്യം കടത്തിയയാളെ കസ്റ്റഡിയിലെടുത്തത്.

പുതുച്ചേരി സംസ്ഥാനത്ത് മാത്രം കൈകാര്യം ചെയ്യാവുന്നതുമായ 20 ലിറ്റർ മദ്യമാണ് പയ്യന്നൂർ സ്വദേശി ബെന്നിയിൽ നിന്നും എക്സൈസ് സംഘം പിടികൂടിയത്.

മാഹിയിൽ നിന്നും വിലക്കുറച്ച് ലഭിക്കുന്ന മദ്യം കേരളത്തിൽ എത്തിച്ച് അധിക വിലക്ക് വില്പന നടത്തുന്ന ആളാണ് പിടിയിലായത്. ഇയാൾക്കെതിരെ നിരവധി അബ്കാരി കേസ്സുകൾ നിലവിലുണ്ട്.

എക്സൈസ് ഇൻസ്പെക്ടർ ഇൻസ്പെക്ടർ ജനറൽ സുധീർ വിയും പാർട്ടിയും മാണ് പ്രതിയെഅറസ്റ്റ് ചെയ്തത്. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ മാരായ ഷെനിത്ത് രാജ് യു ,ലിമേഷ് ഒ, സിഇഒ മാരായ ബഷീർ പി, പ്രദീഷ് ടി.കെ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/216511/a-middle-aged-man-was-arrested-in-thalassery-with-20-liters-of-mahi-liquor)