---
title: "പെട്രോളുമായി വീട്ടിലെത്തി അക്രമം നടത്തിയതിന് മകളുടെ മുൻ ഭർത്താവിനെതിരെ കേസ്"
english_title: "Case filed against daughter's ex-husband for coming home with petrol and committing violence"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/216571/case-filed-against-daughters-ex-husband-for-coming-home-with-petrol-and-committing-violence"
published_at: "2024-07-01T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682be10de82f_download_(4).jpg"
keywords: []
---

# പെട്രോളുമായി വീട്ടിലെത്തി അക്രമം നടത്തിയതിന് മകളുടെ മുൻ ഭർത്താവിനെതിരെ കേസ്

> **Lead Summary:** *** *** പെട്രോൾ നിറച്ച കുപ്പിയുമായി വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും അക്രമം നടത്തുകയും ചെയ്തതിന് യുവാവിന്റെ പേരിൽ പോലീസ് കേസെടുത്തു.

## Article Content

*** *** പെട്രോൾ നിറച്ച കുപ്പിയുമായി വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും അക്രമം നടത്തുകയും ചെയ്തതിന് യുവാവിന്റെ പേരിൽ പോലീസ് കേസെടുത്തു.

പടപ്പേങ്ങാട് സ്വദേശി പ്രജിത്തിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കുറുമാത്തൂർ പൊക്കുണ്ടിലെ പള്ളിക്കര വീട്ടിൽ പി. യശോദയു ടെ(67) വീട്ടിലാണ് ജൂൺ 29 ന് വൈകുന്നേരം 6 ന് അക്രമം നടന്നത്.

യശോദയുടെ മകളുടെ മുൻ ഭർത്താവായ പ്രജിത്ത് യശോദക്ക് കൊടുക്കേണ്ട 2 ലക്ഷം രൂ പ തിരികെ ചോദിച്ചതിനും ഭാര്യ മറ്റൊരാളോടൊപ്പം പോയതിന് ഒത്താശ ചെയ്യുകയും ചെയ്തത് യശോദയാണെന്ന് ആരോപിച്ചായിരുന്നു അക്രമം നടത്തിയത്‌. മുഖം നോക്കുന്ന കണ്ണാടിയും അടുക്കള സാധനങ്ങളും തകർത്ത് 10,200 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/216571/case-filed-against-daughters-ex-husband-for-coming-home-with-petrol-and-committing-violence)